അമിത് ഷായുടെ ജനരക്ഷാ യാത്രയ്ക്ക് പിന്നാലെ സംഘര്‍ഷം; കടകളും ബസുകളും തകര്‍ത്തു, പോലീസ് ഗ്രനേഡ് പ്രയോഗിച്ചു
Oct 3, 2017, 21:19 IST
ചെറുവത്തൂര്‍: (www.kasargodvartha.com 03.10.2017) ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവരും സി പി എം പ്രവര്‍ത്തകരും ചെറുവത്തൂരിലും നീലേശ്വരത്തും ഏറ്റുമുട്ടി. അക്രമികളെ പിരിച്ചുവിടാന്‍ ചെറുവത്തൂരില്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. രാത്രി 7.30 മണിയോടെ ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രിക്ക് സമീപമാണ് അക്രമമുണ്ടായത്. ഇവിടെ സി ഐ ടി യുവിന്റെ കൊടിമരം തകര്‍ത്തു. കയ്യൂര്‍ റോഡിന് സമീപം ഒരു വസ്ത്രക്കടയും തകര്‍ത്തു.
ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബി ജെ പി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസുകള്‍ക്ക് നേരെയും വ്യാപകമായ കല്ലേറുണ്ടായി. രാവിലെ സംഘര്‍ഷമുണ്ടായ നീലേശ്വരം പള്ളിക്കരയില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായി. നീലേശ്വരം പടന്നക്കാട് രണ്ട് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. പടന്നക്കാട്ട് ബൈക്കിലെത്തിയ സംഘം നടത്തിയ കല്ലേറില്‍ കാസര്‍കോട് നഗരസഭയിലെ മുന്‍ ബി ജെ പി കൗണ്‍സിലര്‍ ലീലാ മണിക്കും, ബി ജെ പി പ്രവര്‍ത്തകന്‍ കിഷോറിനും പരിക്കേറ്റു. രാധാമണിയുടെ തലയ്ക്കാണ് കല്ലേറ് കൊണ്ടത്. കിഷോറിന്റെ ഒരു പല്ല് നഷ്ടപ്പെട്ടു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി പി എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ബി ജെ പി കേന്ദ്രങ്ങള്‍ പറഞ്ഞു.
കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്‍, നീലേശ്വരം സി ഐ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Nileshwaram, Cheruvathur, Clash, BJP, CPM, Kerala, News, Top-Headlines, Police, Amith Shah, CPM - BJP clash after Amith Shah's Janaraksha Yathra.
< !- START disable copy paste -->