ലോക്കല്‍ സമ്മേളനത്തില്‍ വിഭാഗീയത; സമ്മേളന പ്രതിനിധിയെ പുറത്താക്കി
Oct 16, 2017, 13:38 IST
പടുപ്പ്: (www.kasargodvartha.com 16.10.2017) ഞായറാഴ്ച നടന്ന പടുപ്പ് ലോക്കല്‍ സമ്മേളനത്തില്‍ വിഭാഗീയത മറ നീക്കി പുറത്തു വന്നു. ഇത് കുറ്റിക്കോല്‍ പഞ്ചായത്തിലെ ഇതര ലോക്കല്‍, ഏരിയാ സമ്മേളനങ്ങളിലും പ്രതിഫലിച്ചേക്കുമെന്ന ആശങ്കയിലാണ് ജില്ലാ നേതൃത്വമിപ്പോള്‍. പാര്‍ട്ടി മുന്‍ ലോക്കല്‍ സെക്രട്ടറിയും, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായിരുന്ന ഇ.കെ. രാധാകൃഷ്ണനെയാണ് സമ്മേളന നടപടികള്‍ക്കിടെ പ്രസീഡിയം ഇടപെട്ട് പുറത്താക്കിയത്.
പാര്‍ട്ടിയെ ശരിയുടെ ഭാഗത്ത് നിര്‍ത്താന്‍ വേണ്ടി ഒരു വിഭാഗം നേതാക്കളുടെ നിലപാടില്‍ കടുത്ത അതൃപ്തി വെച്ചു പുലര്‍ത്തിയിരുന്ന ഇ.കെ. രാധാകൃഷ്ണനെ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി സ്ഥാനത്തില്‍ നിന്നും നീക്കം ചെയ്ത് ശങ്കരമ്പാടി ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിരുന്നു. പാര്‍ട്ടി അച്ചടക്കത്തിനു വിധേയമായി ബ്രാഞ്ചില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന രാധാകൃഷ്ണനെ ലോക്കല്‍ സമ്മേളന പ്രതിനിധിയായി പാനലില്‍ ഉള്‍പ്പെടുത്താതിരുന്നത് ബ്രാഞ്ച് സമ്മേളനത്തില്‍ ചോദ്യം ചെയ്തിരുന്നു. സമ്മേളനത്തിന്റെ പ്രത്യേക താല്‍പര്യം കണക്കിലെടുത്ത് ഒടുവില്‍ പകരം പ്രതിനിധിയായി തെരെഞ്ഞെടുത്തു. ആകെ ഏഴു സമ്മേളന പ്രതിനിധികളെ തെരെഞ്ഞെടുത്തതില്‍ ഒരു പ്രതിനിധി പടുപ്പ് സമ്മേളനത്തില്‍ പങ്കെടുക്കാത്ത ഒഴിവിലേക്ക് രാധാകൃഷ്ണന്‍ സമ്മേളനത്തില്‍ പങ്കെടുത്തതെങ്കിലും ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഇറക്കി വിടുകയായിരുന്നു.
സമ്മേളനത്തിലും തുടര്‍ന്നും ഇത് രൂക്ഷമായ വിഭാഗീയതയ്ക്ക് വഴി വെച്ചിരിക്കുകയാണ്. പാര്‍ട്ടി ഭരണഘടനക്കും, സമ്മേളന പ്രതിനിധി ചട്ടങ്ങള്‍ക്കും, കീഴ് വഴക്കങ്ങള്‍ക്കും വിരുദ്ധമായി നടന്ന സമ്മേളനം പാര്‍ട്ടി രീതിക്ക് നിരക്കാത്തതാണെന്നും അതിനാല്‍ സമ്മേളനം റദ്ദു ചെയ്യണമെന്നും ഒരു വിഭാഗം പാര്‍ട്ടിക്കാര്‍ ആവശ്യവുമായി മുന്നോട്ടു വന്നിട്ടുണ്ട്. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയായി എം.എ ബേബിയെ തെരെഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, Controversy in CPM Local conference