city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതിയ ഓഫര്‍! 40 രൂപയുടെ രണ്ട് മാഗി നൂഡില്‍സിന് 90 രൂപ; ബിഗ് ബസാറിലെ പകല്‍കൊള്ള കണ്ട് ഗള്‍ഫുകാരന്റെ കണ്ണുതള്ളി, അബദ്ധം പറ്റിയതാണെന്ന് മാനേജര്‍

കാസര്‍കോട്: (www.kasargodvartha.com 17.10.2017) കാസര്‍കോട് ബിഗ് ബസാറിലെ പകല്‍കൊള്ള മറനീക്കി പുറത്തുവന്നു. ഓഫറുകളിട്ട് ആളുകളെ ആകര്‍ഷിപ്പിച്ച് വിലകൂട്ടിയാണ് സാധനങ്ങള്‍ വില്‍ക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടയിലാണ് എം ആര്‍ പിയേക്കാള്‍ കൂടുതല്‍ വില ഈടാക്കി നടത്തുന്ന തട്ടിപ്പ് പുറത്തായത്.

തിങ്കളാഴ്ച ബിഗ് ബസാറില്‍ പര്‍ച്ചേസ് നടത്തിയ ഗള്‍ഫുകാരനായ അണങ്കൂരിലെ സലീമിന് 40 രൂപയുടെ രണ്ട് മാഗി നൂഡില്‍സ് വാങ്ങിയപ്പോള്‍ അതിന്റെ വിലയായി ബില്ലില്‍ രേഖപ്പെടുത്തിയത് 80 രൂപയ്ക്ക് പകരം 90 രൂപയായിരുന്നു. മാഗി നൂഡില്‍സിന്റെ ബോട്ടിലില്‍ 40 രൂപയാണ് എം ആര്‍ പിയായി രേഖപ്പെടുത്തിയിരുന്നത്. വീട്ടിലെത്തി ബില്‍ പരിശോധിച്ചപ്പോഴാണ് വിലയിലെ അന്തരം ബോധ്യപ്പെട്ടതെന്ന് സലീം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

1,242 രൂപയുടെ സാധനങ്ങളാണ് സലീം പര്‍ച്ചേസിങ് നടത്തിയത്. തട്ടിപ്പ് സംബന്ധിച്ച് ലീഗല്‍ മെട്രോളജി വിഭാഗത്തിന് പരാതി നല്‍കിയതായും, ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും സലീം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ബിഗ് ബസാര്‍ അധികൃതരെ സമീപിച്ചപ്പോള്‍ നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് സലീം പറഞ്ഞു.

സംഭവം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അബദ്ധം സംഭവിച്ചതാണെന്നും, ഉപഭോക്താവില്‍ നിന്നും അധികം വാങ്ങിയ പണം മടക്കി നല്‍കുമെന്നും ബിഗ് ബസാര്‍ മാനേജര്‍ വ്യക്തമാക്കി. കമ്പ്യൂട്ടറില്‍ പുതിയ സാധനത്തിന്റെ വില അപ്‌ഡേറ്റ് ചെയ്യാന്‍ വിട്ടുപോയതാണെന്ന മറുപടിയാണ് മാനേജര്‍ നല്‍കിയത്. നൂറുകണക്കിന് ഉപഭോക്താക്കളാണ് ഓരോ ദിവസവും ബിഗ് ബസാറിലെത്തുന്നത്. പലരും ബില്ലും വാങ്ങിയ സാധനത്തില്‍ രേഖപ്പെടുത്തിയ വിലയും ഒത്തുനോക്കാറില്ല. കൃത്രിമങ്ങള്‍ കണ്ടാല്‍ നിസാര വിലയായതുകൊണ്ട് പലരും ഇതിനെ ചോദ്യം ചെയ്യാറില്ലെന്ന് സലീം പറഞ്ഞു.

ഓഫറുകള്‍ നല്‍കി ആളുകളെ ആകര്‍ഷിക്കുമ്പോള്‍, അതിനിടയില്‍ ഇത്തരം കൊള്ളകള്‍ പ്രമുഖ സ്ഥാപനങ്ങള്‍ നടത്തുന്നുവെന്ന ആക്ഷേപങ്ങള്‍ ശരിവെക്കുന്നതാണ് ഈ തട്ടിപ്പുകളെന്ന് സലീം വ്യക്തമാക്കി. വില കൂട്ടിയിട്ട ശേഷം ഓഫര്‍ പ്രഖ്യാപിച്ച് വിലകുറക്കുന്ന കച്ചവട കുതന്ത്രവും ഇത്തരം വന്‍കിട സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.

ഒന്നോ രണ്ടോ സാധനങ്ങള്‍ ഇങ്ങനെ വിലയില്‍ മാറ്റം വരുത്തി വില്‍പന നടത്തിയാല്‍ വലിയ കൊള്ള ലാഭമാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത്. ലീഗല്‍ മെട്രോളജി വിഭാഗത്തെ പരാതി അറിയിച്ചപ്പോള്‍, ബിഗ് ബസാറിന് അളവ് തൂക്കത്തില്‍ കൃത്രിമം നടത്തിയതിന് മുമ്പ് പലതവണ പിഴയിട്ടിരുന്ന കാര്യം അധികൃതര്‍ വെളിപ്പെടുത്തിയതായും സലീം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

പുതിയ ഓഫര്‍! 40 രൂപയുടെ രണ്ട് മാഗി നൂഡില്‍സിന് 90 രൂപ; ബിഗ് ബസാറിലെ പകല്‍കൊള്ള കണ്ട് ഗള്‍ഫുകാരന്റെ കണ്ണുതള്ളി, അബദ്ധം പറ്റിയതാണെന്ന് മാനേജര്‍

Keywords : Kasaragod, Cheating, News, Complaint, Big Bazar Kasaragod, Maggi Noodles, MRP rate.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia