ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകിലിടിച്ച് 5 പേര്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം
Oct 19, 2017, 11:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.10.2017) ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകിലിടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കര്‍ണാടക സ്വദേശികളായ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കെ എ 19 എ എ 2835 നമ്പര്‍ ഇന്നോവ കാറാണ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ചിത്താരിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിറകിലിടിച്ചത്.
മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. അപകടത്തില്‍ പരിക്കേറ്റവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് കാറില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൂന്നു പേരെ അടുത്തുള്ള ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പാടേ തകര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Kerala, News, Accident, Car, Lorry, Injured, Police, Natives, Hospital, Accident in Chithari; 5 Injured.