ചന്ദ്രഗിരിപ്പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Sep 3, 2017, 17:46 IST
കാസര്‍കോട്: (www.kasargodvartha.com 03.09.2017) ആളുകള്‍ നോക്കിനില്‍ക്കേ ചന്ദ്രഗിരി പാലത്തിനു മുകളില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കറന്തക്കാട്ടെ ഹോട്ടലില്‍ തൊഴിലാളിയായ കുഡ്ലു നാംപുരി ഹൗസില്‍ മണികണ്ഠന്‍ (35) എന്ന മണി മോനാണ് ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. ഞായറാഴ്ച വൈകിട്ട് 3.30 മണിയോടെ തളങ്കര ഹാര്‍ബറിന് സമീപം വെച്ചാണ് മൃതദേഹം കോസ്റ്റല്‍ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കണ്ടെത്തിയത്.
നാട്ടുകാര്‍ നോക്കിനില്‍ക്കെ പാലത്തിനു മുകളില്‍ കയറിയ മണികണ്ഠന്‍ പുഴയിലേക്ക് ചാടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പോലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Deadbody, River, Youth's dead body found
Keywords: Kasaragod, Kerala, news, Death, Deadbody, River, Youth's dead body found