ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം
Sep 13, 2017, 10:56 IST
കാസര്‍കോട്: (www.kasargodvartha.com 13.09.2017) ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വീട്ടില്‍ തിരിച്ചെത്തിയ ആറാംതരം വിദ്യാര്‍ത്ഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഉപ്പള മണിമുണ്ടയിലെ അബ്ദുല്‍ ഖാദര്‍ -മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ടയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ആയിഷ മെഹ്നാസ് (11) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്.
ഒരാഴ്ച മുമ്പ് പരീക്ഷയുടെ ഉത്തരക്കടലാസില്‍ ചോദ്യം എഴുതിവെച്ചതിനെ തുടര്‍ന്ന് കുട്ടിയെ രണ്ടു അധ്യാപികമാര്‍ ചേര്‍ന്ന് ക്ലാസ് മുറിയില്‍ വെച്ച് മര്‍ദ്ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കുട്ടി കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത്. മെഹ്നാസിന്റെ മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടം ബുധനാഴ്ച നടക്കുമെന്നും ഇതിന്റെ റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. കുമ്പള സി ഐ വി വി മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. മെഹ്നാസ് അപസ്മാര രോഗിയതിനാല്‍ അസുഖം മൂര്‍ഛിച്ചാണ് മരണം സംഭവിച്ചതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
Related News:
കലക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് മെഹനാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Investigation, Postmortem, Death, Student's death; Postmortem on Wednesday