അധ്യാപികമാരുടെ മര്‍ദ്ദനമേറ്റ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
Sep 12, 2017, 11:35 IST
കാസര്‍കോട്: (www.kasargodvartha.com 12/09/2017) അധ്യാപികമാരുടെ മര്‍ദ്ദനമേറ്റ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മരിച്ചു. ഉപ്പള മണിമുണ്ടയിലെ അബ്ദുല്‍ ഖാദര്‍ -മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ട എഡുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ആഇഷ മെഹ്നാസ്(11 ) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് മെഹ് നാസിന് മര്‍ദ്ദനമേറ്റത്.
സംഭവം ഒതുക്കി തീര്‍ക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിരുന്നതായി നാട്ടുകാരില്‍ ഒരു വിഭാഗം പറയുന്നു. ആശുപത്രിയിലെ ചികിത്സാ ചിലവും നഷ്ടപരിഹാരവും നല്‍കി പ്രശ്നം പരിഹരിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇത് വിജയിച്ചില്ല. ജില്ലാ പോലീസ് ചീഫിന്റെയും ഡി വൈ എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം എസ് ഐ വീട്ടിലെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മെഹ് നാസിന്റെ പിതാവ് അബ്ദുല്‍ഖാദര്‍ നാട്ടില്‍ തന്നെയുള്ള ഒരു ഹോട്ടലില്‍ പൊറോട്ട മേക്കറാണ്. തീര്‍ത്തും നിര്‍ധന കുടുംബമായതിനാല്‍ കേസിന്റെ വഴിയില്‍ പോകാനുള്ള നിര്‍വാഹവും അബ്ദുല്‍ഖാദറിനില്ല.
കുട്ടിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്തിയില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം മെഹ് നാസിന് അപസ്മാര രോഗമുണ്ടായിരുന്നതായി ബന്ധുക്കളും സ്‌കൂള്‍ അധികൃതരും പറയന്നു. അധ്യാപിക ഡസ്റ്റര്‍ കൊണ്ട് അടിക്കുകമാത്രമാണ് ചെയ്തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. വീട്ടുകാര്‍ പരാതിയില്ലെന്നും അതുകൊണ്ട് പോസ്റ്റുമോര്‍ട്ടം വേണ്ടെന്നുമാണ് പോലീസിനെ അറിയിച്ചിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Teacher, Assault, Student, Death, Hospital, Treatment, Deadbody, Report.
പരീക്ഷയുടെ ഉത്തരക്കടലാസില്‍ ചില ചോദ്യം അതേപടി എഴുതി വെച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ രണ്ടു അധ്യാപികമാര്‍ ചേര്‍ന്ന് ക്ലാസ് മുറിയില്‍ വെച്ച് മര്‍ദ്ദിച്ചതെന്നാണ് ആക്ഷേപം. മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിനിയെ ബഹളം കേട്ടെത്തിയ മറ്റു അധ്യാപികമാരാണ് ആദ്യം ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് നിലഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ എത്തിക്കുകയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ ഡിസ്ച്ചാര്‍ജ്ജ് ചെയ്ത് വീട്ടിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.