പൂട്ടിയിട്ട വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച; 12 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി
Sep 6, 2017, 14:08 IST
കാസര്‍കോട്: (www.kasargodvartha.com 06.09.2017) പൂട്ടിയിട്ട വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നു. ചൗക്കി പെരിയടുക്കയിലെ വാട്ടര്‍ ടാങ്കിന് സമീപത്തെ പി.ശശികുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 12 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. രാവിലെ 6.30 മണിയോടെ ക്ഷേത്രത്തില്‍ പോയതായിരുന്നു ശശികുമാറും ഭാര്യയും മകളും. തിരിച്ചെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. മുന്‍ വശത്തെ വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. അലമാരയില്‍ 80,000 രൂപയുണ്ടായിരുന്നുവെങ്കിലും ഇത് നിലത്ത് വിതറിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം, എസ് ഐ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. പരിചയമില്ലാത്ത ഒരാള്‍ രാവിലെ ബൈക്കില്‍ കറങ്ങുന്നതായി കണ്ടതായി വീട്ടുകാര്‍ പോലിസിന് മൊഴി നല്കി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
Keywords: Kasaragod, Kerala, news, Robbery, Police, Investigation, Robbery in house; 12 sovereign gold robbed