റിയാസ് മൗലവിവധക്കേസിന്റെ വിചാരണ ഒക്ടോബറില്‍ ആരംഭിക്കും; യു എ പി എ ചുമത്തണമെന്ന ആവശ്യം വീണ്ടും ഉയരുന്നു
Sep 22, 2017, 10:55 IST
കാസര്‍കോട്:(www.kasargodvartha.com 22/09/2017) കോളിളക്കം സൃഷ്ടിച്ച കാസര്‍കോട്ടെ മുഹമ്മദ് റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ജില്ലാസെഷന്‍സ് കോടതിയില്‍ ഒക്ടോബറില്‍ ആരംഭിക്കും. കാസര്‍കോട് ചൂരിയിലെ മദ്റസാ അധ്യാപകനും കുടക് സ്വദേശിയുമായ റിയാസ് മൗലവി 2017 മാര്‍ച്ച് 21ന് രാത്രി യാണ് കൊല ചെയ്യപ്പെട്ടത്.
പള്ളിമുറിയില്‍ അതിക്രമിച്ചുകയറിയ സംഘം റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആര്‍ എസ് എസ് എസ് പ്രവര്‍ത്തകരായ കുഡ്‌ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു(20), കേളുഗുഡെ മാത്തയിലെ നിധിന്‍(19), കേളുഗുഡെ ഗംഗയിലെ അഖിലേഷ് എന്ന അഖില്‍(25) എന്നിവരാണ് കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
കൊല ചെയ്ത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെയെല്ലാം പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തീകരിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. നാട്ടില്‍ വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഒക്ടോബര്‍ 17ന് കോടതി പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. ആയിരത്തിലധഇകം പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഡി എന്‍ എ പരിശോധനാ ഫലം അടക്കമുള്ള അമ്പതിലധികം രേഖകളും സമര്‍പ്പിച്ചിരുന്നു. ദുക് സാക്ഷികളടക്കം നൂറിലധികം സാക്ഷികളാണ് ഈ കേസിലുള്ളത്.
അതിനിടെ റിയാസ് മൗലവി വധക്കേസിലെ പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്ന ആവശ്യം ഈ സാഹചര്യത്തില്‍ വീണ്ടും ശക്തമായിട്ടുണ്ട്. കാസര്‍കോട്ടെ മുഹമ്മദ് സിനാന്‍ വധക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിന് കാരണം അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും ഈ കേസില്‍ യു എ പി എ ചുമത്തിയിരുന്നുവെങ്കില്‍ പ്രതികളെ വെറുതെ വിടേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും റിയാസ് മൗലവി കേസില്‍ സമാനമായ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ പറഞ്ഞു. 2013 ല്‍ റിഷാദ് കൊലക്കേസിലെ പ്രതികളേയും വെറുതെവിട്ടിരുന്നു.
റിയാസ് മൗലവിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്ന് ബന്ധുക്കളും മസ്ജിദ് കമ്മിറ്റി അംഗങ്ങളും ആവശ്യപ്പെടുകയും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന ആഭ്യന്തവകുപ്പ് ഇക്കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ല.
സര്‍ക്കാറിന്റെ അനുമതിയോടെ അന്വേഷണ ഉദ്യോഗസ്ഥരാണ് യു എ പി എ ചുമത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പും ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനമെടുക്കണമെന്നും ഇതിന് വേണ്ട ഇടപെടല്‍ തുടരുമെന്നും ഷുക്കൂര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Related News:
റിയാസ് മൗലവി വധം; പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി
റിയാസ് മൗലവി വധം; പ്രതികള്‍ക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറി, കേസ് വിചാരണക്കായി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി, പ്രതികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും
റിയാസ് മൗലവി വധം: പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും
ആഭ്യന്തരവകുപ്പിന്റെ അനുമതി ലഭിച്ചു; റിയാസ് മൗലവി വധക്കേസ് കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും
റിയാസ് മൗലവി വധം: അഡ്വ. അശോകനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിച്ചു
റിയാസ് മൗലവി വധം: എസ്ഡിപിഐയുടെ എഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു
റിയാസ് മൗലവി വധം: കുറ്റപത്രം തയ്യാറാകുന്നു, 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി
റിയാസ് മൗലവി വധം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂരി ജുമാമസ്ജിദ് സന്ദര്‍ശിച്ചു
റിയാസ് മൗലവി വധം: കോഴിക്കോട്ടെ അഡ്വ. എം അശോകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാന്‍ തീരുമാനം
റിയാസ് മൗലവി വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് അറിയിച്ചു; അഭിഭാഷകരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു, ആറ് പ്രമുഖ അഭിഭാഷകര്‍ പരിഗണനയില്‍
മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Court, Arrest, RSS, Murder-case, Accuse, Riyas moulavi, Riyas Moulavi case; Trial to begins in October 17th.