രംഗപ്പയെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്താന്‍ കാരണം മദ്യവിതരണവുമായി ബന്ധപ്പെട്ട തര്‍ക്കം; മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശിയാണ് കൊല നടത്തിയതെന്ന് സൂചന
Sep 22, 2017, 13:51 IST
കാസര്‍കോട്: (www.kasargodvartha.com 22/09/2017) ചെര്‍ക്കളയിലെ വിജനമായ സ്ഥലത്ത് കര്‍ണാടക ബാഹല്‍കോട്ട സ്വദേശി രംഗപ്പ(35)യെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസിലെ മുഖ്യപ്രതി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശിയാണെന്ന് അന്വേഷണത്തില്‍ സൂചന ലഭിച്ചു.
വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. രംഗപ്പയുടെ മരണവുമായി ബന്ധപ്പെട്ട് രാസപരിശോധനാഫലം പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തിരുവനന്തപുരം സ്വദേശിയും കൂട്ടാളിയായ മറ്റൊരു യുവാവും നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും മദ്യവിതരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലക്ക് കാരണമെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
ചെര്‍ക്കളയില്‍ താമസിച്ച് പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മദ്യവും മറ്റ് ലഹരിപദാര്‍ത്ഥങ്ങളും തിരുവനന്തപുരം സ്വദേശി വിതരണം ചെയ്തിരുന്നു. ആയിരത്തിലധികം അന്യസംസ്ഥാനക്കാര്‍ ചെര്‍ക്കളയിലുണ്ട്.
മദ്യവിതരണത്തിന്റെ പേരില്‍ രംഗപ്പയും തിരുവനന്തപുരം സ്വദേശിയും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി രംഗപ്പയുമായി അടുപ്പമുണ്ടായിരുന്ന അന്യസംസ്ഥാനക്കാര്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. രംഗപ്പന്റെ മൃതദേഹം കണ്ടെത്തിയതിനുശേഷം സംശയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സ്വദേശിയെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഇയാള്‍ മുങ്ങുകയാണുണ്ടായത്.
കഴിഞ്ഞ മാസം ഒമ്പതിനാണ് രംഗപ്പയെ ചെര്‍ക്കളക്ക് സമീപം വി കെ പാറയിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുദിവസത്തെ പഴക്കമാണ് മൃതദേഹത്തിനുണ്ടായിരുന്നത്. മൃതദേഹത്തിന് സമീപം വലിയ കല്ല് കണ്ടതും തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവും ഇതൊരു കൊലപാതകമാണെന്ന സംശയത്തിന് കാരണമായിരുന്നു. മൃതശരീരത്തിലെ വസ്ത്രങ്ങളില്‍ നിന്നും കണ്ടെടുത്ത രേഖകളില്‍ നിന്നാണ് യുവാവിനെ തിരിച്ചറിയാന്‍ സാധിച്ചത്.
രംഗപ്പയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ വാരിയെല്ലുകള്‍ തകര്‍ന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ വാരിയെല്ലുകള്‍ എങ്ങനെയാണ് തകര്‍ന്നതെന്ന് വ്യക്തമാകാത്തതിനാല്‍ പോലീസ് സര്‍ജനെത്തി മൃതദേഹം കാണപ്പെട്ട സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. വാരിയെല്ലുകള്‍ തിരുവനന്തപുരം പാത്തോളജി ലാബില്‍ പരിശോധന നടത്തിയതോടെയാണ് മരണകാരണം പുറത്തുവന്നത്.പ്രതികള്‍ ഉടന്‍ വലയിലാകുമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Murder Case, Case, Accuse, Investigation, Police, Deadbody, News, CI, Rangappa's death; Police investigation goes on.