city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാസംതോറും ജനിക്കുമ്പോള്‍ തന്നെ മരണപ്പെടുന്നത് 18 നും 23 നും ഇടയില്‍ കുട്ടികള്‍; മീസില്‍സ്, റുബെല്ല കുത്തിവെപ്പിന് വിപുലമായ ഒരുക്കം, 9 മാസം മുതല്‍ 15 വയസുവരെയുള്ള 3,21,309 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ്

കാസര്‍കോട്: (www.kasargodvartha.com 28.09.2017) കാസര്‍കോട് ജില്ലയില്‍ മാസംതോറും ജനിക്കുമ്പോള്‍ തന്നെ മരണപ്പെടുന്നത് 18 നും 23 നും ഇടയില്‍ കുട്ടികളെന്ന് ആരോഗ്യ വകുപ്പിന്റെ റിപോര്‍ട്ട്. റുബെല്ല രോഗം ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ബാധിക്കുമ്പോഴാണ് ഗര്‍ഭസ്ത ശിശുക്കള്‍ക്ക് മരണം സംഭവിക്കുന്നത്. കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ മരണം സംഭവിക്കുന്നുണ്ട്. അല്ലെങ്കില്‍ ജനിച്ച കുട്ടിക്ക് ബധിരത, അന്ധത, ബുദ്ധമാന്ദ്യം, ഹൃദയവൈകല്യം എന്നിവയും സംഭവിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതുകൊണ്ടു തന്നെ നിര്‍ബന്ധമായും കുത്തിവെപ്പെടുക്കാന്‍ രക്ഷിതാക്കള്‍ മുന്നോട്ട് വരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

മൂന്നാഴ്ചകളിലായി നടക്കുന്ന കുത്തിവെപ്പ് മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കും. 1041 സ്‌കൂളുകളില്‍ കുത്തിവെപ്പ് നടക്കുന്നുണ്ട്. ഇതുകൂടാതെ അംഗണ്‍വാടി ഉള്‍പെടെ 1229 മറ്റു കേന്ദ്രങ്ങളിലും കുത്തിവെപ്പ് നടക്കുന്നു. മൂന്ന് മൊബൈല്‍ ടീമും സ്ഥിരം 620 പാനല്‍ ടീമും അടക്കം 2893 ആരോഗ്യ പ്രവര്‍ത്തകരാണ് കുത്തിവെപ്പിന് നേതൃത്വം നല്‍കുന്നത്.

ഇതോടൊപ്പം തന്നെ മീസില്‍സ് രോഗത്തിന്റെ കുത്തിവെപ്പും നടക്കും. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും കുത്തിവെപ്പ് ക്യാമ്പുകള്‍ നടത്തുന്നുണ്ട്. മീസില്‍സ് അഥവാ അഞ്ചാം പനി രോഗം കുട്ടികളില്‍ വയറിളക്കം, ന്യൂമോണിയ, മസ്തിഷ്‌ക വീക്കം, എന്നിവയിലൂടെ മരണത്തിന് കാരണമാകുന്നുണ്ട്. മുമ്പ് വാക്‌സിനേഷന്‍ എടുത്തവര്‍ ഉള്‍പെടെ അധികഡോസ് കുത്തിവെപ്പാണ് ഇപ്പോള്‍ നല്‍കുന്നത്. ആരോഗ്യവും പഠനശേഷിയും ബുദ്ധിയും ഉത്തരവാദിത്തവുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ഈ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും 2020 ഓടെ ഈ രോഗം രാജ്യത്തു നിന്നും തുടച്ചുനീക്കാനാണ് തീരുമാനം. കേരളത്തില്‍ നടപ്പിലാക്കുന്ന ഇതേ പ്രതിരോധ പരിപാടി തമിഴ്‌നാട്ടില്‍ 96 ശതമാനവും കര്‍ണാടകത്തില്‍ 95 ശതമാനവും, ആന്ധ്രയില്‍ 96 ശതമാനവും കുട്ടികള്‍ക്ക് വിജയകരമായി നടത്തിയതായും അധികൃതര്‍ പറഞ്ഞു. ലോകത്ത് ഒന്നര ലക്ഷം കുട്ടികളാണ് ഈ രോഗം മൂലം മരിക്കുന്നത്. ഇതില്‍ 40 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിരോധ കുത്തിവെപ്പിന്റെ ജില്ലാ തല ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് രാവിലെ പള്ളിക്കര സെന്റ് ആന്‍സ് യുപി സ്‌കൂളില്‍ നടക്കും.

വാട്‌സ്ആപ്പ് വഴിയും മറ്റു സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും പ്രതിരോധ കുത്തിവെപ്പിനെ കുറിച്ച് തെറ്റായ പ്രചരണം നടക്കുന്നുണ്ട്. ഇതില്‍ പൊതുജനങ്ങള്‍ വശംവദരാകരുതെന്നും അധികൃതര്‍ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ - സാമൂഹ്യ ക്ഷേമ വകുപ്പുകള്‍ സംയുക്തമായാണ് പ്രതിരോധ കുത്തിവെപ്പ് നടപ്പിലാക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. മോഹനന്‍, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. മുരളി, ശുശുരോഗ വിദഗ്ദ്ധന്‍ ജിതേന്ദ്ര റായ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സുജ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ. സുഗതന്‍, മുഹമ്മദ് ഷദാം എന്നിവര്‍ സംബന്ധിച്ചു.

മാസംതോറും ജനിക്കുമ്പോള്‍ തന്നെ മരണപ്പെടുന്നത് 18 നും 23 നും ഇടയില്‍ കുട്ടികള്‍; മീസില്‍സ്, റുബെല്ല കുത്തിവെപ്പിന് വിപുലമായ ഒരുക്കം, 9 മാസം മുതല്‍ 15 വയസുവരെയുള്ള 3,21,309 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Press meet, Students, Children, Preparation for measles rubella vaccination campaign
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia