ഗള്‍ഫിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ കൈയ്യില്‍ കണ്ട പവര്‍ബാങ്ക് ബോംബെന്ന് തെറ്റിദ്ധരിച്ചു; മംഗളൂരു വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍
Sep 20, 2017, 01:05 IST
മംഗളൂരു: (www.kasargodvartha.com 20/09/2017) ഗള്‍ഫിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പവര്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ബോംബാണെന്ന് തെറ്റിദ്ധരിച്ചതോടെ മംഗളൂരു വിമാനത്താവളത്തില്‍ നടന്നത് നാടകീയ രംഗങ്ങള്‍. വിവരമറിഞ്ഞതോടെ ചാനലുകാര്‍ വിമാനത്താവളത്തിലേക്ക് ചീറിപ്പാഞ്ഞെത്തി. പൊടിപ്പുംതൊങ്ങലും വെച്ച് വാര്‍ത്തനൽകി; 'മംഗളൂരു വിമാനത്താവളത്തില്‍ സെല്‍ഫോണ്‍ ബോംബുമായി ഭീകരവാദി പിടിയില്‍'. ഇതോടെ വിമാനത്താവള അധികൃതര്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തുവരികയായിരുന്നു.
തെറ്റിദ്ധരിച്ചാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതെന്നും, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്കായിരുന്നു അയാളുടെ കൈവശമുണ്ടായിരുന്നതെന്നും, മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും വിമാനത്താവള ഡയറക്ടര്‍ വി വി റാവു വ്യക്തമാക്കി. ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ വൈകിയെന്നുവരെ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍ വിമാനം വൈകിയത് അതുകൊണ്ടല്ലെന്നും വി വി റാവു വിശദീകരിച്ചു. റിപബ്ലിക് ടിവി, ടൈംസ് നൗ ചാനലുകളാണ് സെല്‍ഫോണ്‍ ബോംബുമായി തീവ്രവാദി പിടിയിലായി എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത്.
ദുബൈയിലേക്ക് പോകാനായി എത്തിയ മലയാളി യാത്രക്കാരനാണ് അധികൃതരുടെ തെറ്റിദ്ധാരണയുടെ പേരില്‍ കുഴങ്ങിപ്പോയത്. യാത്രക്കാരന്റെ കൈയ്യിലുള്ള പവര്‍ ബാങ്കിലെ ലൈറ്റ് പ്രകാശിക്കുന്നത് കണ്ട് ബോംബെന്ന് തെറ്റിദ്ധരിച്ച് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ പരിശോധിച്ചപ്പോഴാണ് പവര്‍ ബാങ്കാണെന്ന് മനസ്സിലായത്. ബോംബ് സ്‌ക്വാഡും, പോലീസും എത്തി പരിശോധന നടത്തിയിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കുമ്പള ഷിറിയ സ്വദേശിയെ ബാഗില്‍ കണ്ടെത്തിയ ടാബ്ലെറ്റ് ബോംബെന്ന് തെറ്റിദ്ധരിച്ച് മംഗളൂരു വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. സമാനമായ സംഭവമാണ് ചൊവ്വാഴ്ച വൈകുന്നേരം നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mangalore, Airport, Kasaragod, Kerala, Custody, News, Top-Headlines, National, One detained with power bank at Mangaluru airport, channels claim 'cellphone bomb'.
< !- START disable copy paste -->