എയര്‍പോര്‍ട്ടില്‍ യാത്രക്കാരന് പൊല്ലാപ്പായ പവര്‍ ബാങ്ക് പിടികൂടിയ സംഭവം; സ്ത്രീ പിടിയില്‍
Sep 23, 2017, 10:50 IST
മംഗളൂരു: (www.kasargodvartha.com 23.09.2017) എയര്‍പോര്‍ട്ടില്‍ യാത്രക്കാരന് പൊല്ലാപ്പായ പവര്‍ ബാങ്ക് പിടികൂടിയ സംഭവത്തില്‍ വ്യാജ പവര്‍ ബാങ്ക് വില്‍പന നടത്തിയ സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര സ്വദേശിനിയായ പാര്‍വതി ഭായ് (50) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗള്‍ഫിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പവര്‍ ബാങ്ക് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ബോംബാണെന്ന് തെറ്റിദ്ധരിച്ച് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പവര്‍ ബാങ്ക് വ്യാജനാണെന്ന് കണ്ടെത്തുകയും ഇത് വില്‍പന നടത്തിയ സ്ത്രീയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
ഇവരെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. എയര്‍പോര്‍ട്ടിലെ സംഭവം മലയാളിയായ യാത്രക്കാരന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. മംഗളൂരു വിമാനത്താവളത്തില്‍ സെല്‍ഫോണ്‍ ബോംബുമായി ഭീകരവാദി പിടിയില്‍ എന്ന തലക്കെട്ടോടെയാണ് സംഭവത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്. പിന്നീട് വിമാനത്താവള അധികൃതര്‍ തന്നെ വിശദീകരണവുമായി രംഗത്തുവരികയായിരുന്നു.
തെറ്റിദ്ധരിച്ചാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതെന്നും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്കായിരുന്നു അയാളുടെ കൈവശമുണ്ടായിരുന്നതെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും വിമാനത്താവള ഡയറക്ടര്‍ വി വി റാവു വ്യക്തമാക്കുകയായിരുന്നു.
Related News:
ഗള്‍ഫിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ കൈയ്യില്‍ കണ്ട പവര്‍ബാങ്ക് ബോംബെന്ന് തെറ്റിദ്ധരിച്ചു; മംഗളൂരു വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, Airport, Mangaluru: Woman selling fake power bank arrested