ഗൃഹനാഥന്‍ കുളത്തില്‍ മരിച്ച നിലയില്‍
Sep 5, 2017, 19:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.09.2017) ഗൃഹനാഥനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ വടക്കേക്കര വീട്ടില്‍ നാരായണ (62)നാണ് സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ കുളത്തില്‍ വീണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ കുളിക്കാന്‍ ചെന്ന നാരായണനെ കാണാതിരുന്നതിനെ തുടര്‍ന്ന് മകന്‍ അനില്‍ അന്വേഷിക്കുന്നതിനിടയിലാണ് നാരായണന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്. അബദ്ധത്തില്‍ കാല്‍ വഴുതി വീണാണ് മരണമെന്ന് സംശയിക്കുന്നു.
ഭാര്യ: കല്യാണി. മറ്റു മക്കള്‍: അജേഷ്, അനിത, ശ്രീലത. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ശ്യാമള, ബാലാമണി, ചന്ദ്രാവതി. അനിലിന്റെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്തു. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Death, Drown, Man found dead in pond
Keywords: Kasaragod, Kerala, Kanhangad, news, Death, Drown, Man found dead in pond