പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
Aug 15, 2017, 09:37 IST
വിദ്യാനഗര്‍: (www.kasargodvartha.com 15.08.2017) തുണിഅലക്കുന്നതിനിടെ പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചേരൂരിലെ റാഷിദിന്റെ ഭാര്യ റുമൈസ (22) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് റുമൈസയെ ചേരൂരിലെ പുഴയില്‍ കാണാതായത്. ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ പെരുമ്പള പാലത്തിന് സമീപമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കെ അബദ്ധത്തില്‍ പുഴയില്‍ വീണതെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് യുവതിയുടെ മൃതദേഹം പെരുമ്പള പാലത്തിന് സമീപം കണ്ടെത്തിയത്. ഗള്‍ഫിലായിരുന്ന റുമൈസ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. ഒരു കുട്ടിയുണ്ട്. യുവതിയുടെ മരണം നാടിനെ ദു:ഖത്തിലാഴ്ത്തി.
ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തുണിഅലക്കിക്കൊണ്ടിരിക്കെ പുഴയില്‍ വീണ് കാണാതായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Deadbody, River, Missing, Woman's dead body found in River
Keywords: Kasaragod, Kerala, news, Deadbody, River, Missing, Woman's dead body found in River