വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
Aug 10, 2017, 11:12 IST
കാസര്‍കോട്: (www.kasargodvartha.com 10.08.2017) വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മായിപ്പാടി ഷിറിബാഗിലു പോസ്‌റ്റോഫീസിന് സമീപത്ത് താമസിക്കുന്ന അബ്ദുൽ ഖാദറിന്റെ ഭാര്യ ഖദീജ (54)യെയാണ് വ്യാഴാഴ്ച രാവിലെ 8.30 മണിയോടെ വീടിനടുത്ത വിറകുപുരയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിറകുപുര കത്തുന്നത് കണ്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് വീട്ടമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, fire, Natives, Woman found dead burned
Keywords: Kasaragod, Kerala, news, Death, fire, Natives, Woman found dead burned