city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അജ്ഞാതന്‍ ടൗണിലെ പറമ്പില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത

ചെര്‍ക്കള: (www.kasargodvartha.com 09.08.2017) അജ്ഞാതനെ ചെര്‍ക്കള ടൗണിലെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കാസര്‍കോട് നിന്നും ചെര്‍ക്കള ടൗണിലേക്ക് പോകുന്ന ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാന്റ്‌സും ഷര്‍ട്ടുമാണ് വേഷം. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. പുരുഷന്റെതാണ് മൃതദേഹം. സംഭവത്തില്‍ ദുരൂഹതയുയര്‍ന്നിട്ടുണ്ട്.

അതേസമയം ഇയാളുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ രംഗപ്പ S/o വൈരപ്പ, ബാഗല്‍കോര്‍ട്ട് കര്‍ണാടക എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം രംഗപ്പയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Updated

അജ്ഞാതന്‍ ടൗണിലെ പറമ്പില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Cherkala, Unknown man found dead in Cherkala town

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia