എം എ യുസൂഫലി കോളജിന് പ്രഖ്യാപിച്ച സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു
Aug 29, 2017, 19:39 IST
പടന്നക്കാട്: (www.kasargodvartha.com 29.08.2017) പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ബാസ്‌ക്കറ്റ് ബോള്‍ ടീമിനു സമ്മാനിച്ച സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു. യൂസഫലിയുടെ സെക്രട്ടറി ബിജു കൊട്ടാരത്തിലാണ് കോളജില്‍ നടന്ന ചടങ്ങില്‍ കോളജ് ബാസ്‌കറ്റ് ബോള്‍ ടീം വൈസ് ക്യാപ്റ്റന്‍ അക്ഷയ് ദാസിന് കിറ്റ് കൈമാറിയത്.
കോളജ് ടീമിന് ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് കിറ്റ് തന്നെ ലഭ്യമാക്കിയ എം എ യൂസഫലിയെ ചടങ്ങില്‍ വെച്ച് പ്രകീര്‍ത്തിച്ചു. ഏറെ നാളായി കുട്ടികള്‍ ആഗ്രഹിച്ച ഒരു കാര്യമാണ് അദ്ദേഹത്തിന്റെ സഹായത്തോടെ സഫലീകരിച്ചതെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. നെഹ്‌റു കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പി വി പുഷ്പജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം എ യൂസഫലിയെ പ്രതിനിധീകരിച്ച് ബിജു കൊട്ടാരത്തില്‍, നെഹ്‌റു എജ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് സുബൈര്‍, സെക്രട്ടറി കെ രാമനാഥന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രൊഫ. എ ഗംഗാധരന്‍ നായര്‍, ഡോ. കെ രാധാകൃഷണന്‍ നായര്‍, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വാര്‍ഡന്‍ എന്‍ സി ബിജു എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Padannakad, Nehru-college, Sports, Programme, Inauguration, Kanhangad, MA Yousafali, Lulu Group, Basket Ball Team, Biju Kottarathil.