മുഹമ്മദ് സിനാന്‍ വധക്കേസിന്റെ വിധി 31ലേക്ക് മാറ്റി
Aug 17, 2017, 11:18 IST
കാസര്‍കോട്: (www.kasargodvartha.com 17/08/2017) കാസര്‍കോട്ടെ പ്രമാദമായ സിനാന്‍ വധക്കേസിന്റെ വിധി ഈ മാസം 31ലേക്ക് മാറ്റി. അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷ് (30), അടുക്കത്ത് ബയല്‍ കശുവണ്ടി ഫാക്ടറി റോഡില്‍ കിരണ്‍ കുമാര്‍ (30), കെ നിതിന്‍ കുമാര്‍ (33) എന്നിവരുടെ ശിക്ഷാവിധിയാണ് മാറ്റിവെച്ചത്. കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് നാരായണ കിണിയാണ് കേസില്‍ വിധി പറയുക. 2008 ഏപ്രില്‍ 16നാണ് നെല്ലിക്കുന്ന് ബങ്കരക്കുന്ന് ശബ്ന മന്‍സിലിലെ മാമുവിന്റെ മകന്‍ മുഹമ്മദ് സിനാന്‍ ആനബാഗിലു ദേശീയപാത അണ്ടര്‍ ബ്രിഡ്ജിനു സമീപം കൊലചെയ്യപ്പെട്ടത്.
സുഹൃത്തിനെ വീട്ടില്‍ കൊണ്ടുവിട്ട് ബൈക്കില്‍ മടങ്ങുമ്പോള്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിനാനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. 48 സാക്ഷികളില്‍ 23 സാക്ഷികളെയാണ് വിസ്തരിച്ചത്. കാസര്‍കോട്ട് തുടര്‍ച്ചയായുണ്ടായ കൊലപാതക പരമ്പരയിലാണ് സിനാനും കൊല്ലപ്പെട്ടത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി എന്‍ ഇബ്രാഹിമും പ്രതികള്‍ക്ക് വേണ്ടി ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയാണ് ഹാജരായത്. വിധി പ്രഖ്യാപിക്കുമെന്നറിഞ്ഞ് വ്യാഴാഴ്ച രാവിലെ മുതല്‍ കോടതി വളപ്പില്‍ നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. കനത്ത പോലീസ് സുരക്ഷയാണ് കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Murder, Court, Accuse, Police, Investigation, Sinan murder case: Verdict postponed.