സനഫാത്വിമയെ കാണാതായിട്ട് മൂന്നുദിവസം; പുഴയിലെ തിരച്ചിലിന് പുറമെ മറ്റുരീതിയിലുള്ള അന്വേഷണവും സജീവം
Aug 6, 2017, 10:45 IST
രാജപുരം: (www.kasargodvartha.com 06.08.2017) പാണത്തൂര്‍ ബാപ്പുങ്കയത്തെ മൂന്നരവയസുകാരി സനഫാത്വിമയെ കാണാതായിട്ട് മൂന്നുദിവസം കഴിഞ്ഞു. സനഫാത്വിമ കളിച്ചുകൊണ്ടിരിക്കെ വീടിന് സമീപത്തെ ഓടയില്‍ വീണുവെന്നും അതുവഴി പുഴയിലേക്ക് ഒലിച്ചുപോയെന്നുമാണ് സംശയിക്കുന്നത്. ഇതേ തുടര്‍ന്ന് രാത്രിയും പകലും കുട്ടിക്കുവേണ്ടി തിരച്ചില്‍ നടത്തിവരികയാണെങ്കിലും ഒരു ഫലവുമുണ്ടായിട്ടില്ല. പോലീസിനും ഫയര്‍ഫോഴ്സിനും പുറമെ കോസ്റ്റല്‍ ഗാര്‍ഡും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. പുഴയില്‍ ശക്തമായ അടിയൊഴുക്കുണ്ട്.
സന ഈ അടിയൊഴുക്കില്‍പെട്ടതാകാമെന്നും സംശയിക്കുന്നു. സനയെ കണ്ടെത്താനാകാത്തതില്‍ കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും കടുത്ത ദുഖത്തിലാണ്. സനയുടെ മാതാവ് ഹസീന കരഞ്ഞുതളര്‍ന്ന് മുറിയില്‍ തന്നെ കഴിയുന്നു. പിതാവ് ഇബ്രാഹിം വീടിന്റെ വാതില്‍ക്കല്‍ ഇടക്കിടെ വന്ന് പ്രതീക്ഷയോടെ നോക്കിനില്‍ക്കും. വല്യുമ്മയും വല്യുപ്പയും ആരോടും സംസാരിക്കാതെ മുറിക്കുള്ളില്‍ തന്നെ ഒതുങ്ങിക്കഴിയുകയാണ്. ഉയര്‍ന്ന പോലീസുദ്യോഗസ്ഥരും കലക്ടറും അടക്കമുള്ളവര്‍ വീട്ടിലെത്തുന്നുണ്ടെങ്കിലും കുഞ്ഞ് നഷ്ടമായ വേദനയില്‍ കുടുംബത്തിന് അതൊന്നും ആശ്വാസമാകുന്നില്ല.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സനയെ കാണാതായത്. മാതാവ് ഹസീന കുട്ടിയെ അംഗണ്‍വാടിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുവന്നതായിരുന്നു. പിന്നീട് കനത്ത മഴ വന്നു. ഇതിനിടയില്‍ കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത് ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. സ്‌കൂള്‍ വിട്ടുവരികയായിരുന്ന അടുത്ത വീട്ടിലെ കുട്ടി വീടിന് സമീപത്തെ ഓവുചാലിനടുത്ത് സനയുടെ കുട കണ്ടെത്തിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് വ്യക്തമായത്. നിറയെ വെള്ളമുള്ള ഓവുചാലില്‍ കുട്ടി വീണതാകാമെന്നും പുഴയിലേക്ക് ഒഴുകിപ്പോയതാകാമെന്നുമുള്ള നിഗമനത്തിലാണ് തിരച്ചിലെങ്കിലും കുട്ടിയെ നാടോടികള്‍ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഇത്രയും ദിവസമായിട്ടും കുട്ടിയെക്കുറിച്ച് ഒരു സൂചനയുമില്ലാത്ത സാഹചര്യത്തിലാണ് നാടോടികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നത്. സനയെ ജീവനോടെ തന്നെ തിരിച്ചുകിട്ടണമെന്ന പ്രാര്‍ഥനയിലാണ് ഈ മലയോരഗ്രാമം.
Related News:
സന ഫാത്വിമയ്ക്ക് വേണ്ടി മൂന്നാം ദിവസവും തെരച്ചില്‍ ഊര്‍ജിതം, കലക്ടര്‍ നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി, പ്രാര്‍ത്ഥനയോടെ നാട്
ഒഴുക്കില്‍പെട്ട് കാണാതായ കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥനയോടെ നാട്; പുഴയില്‍ വെള്ളിയാഴ്ചയും തിരച്ചില്‍ തുടരുന്നു
പുഴയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരിയെ ഒഴുക്കില്‍ പെട്ട് കാണാതായി
സന ഫാത്വിമയ്ക്ക് വേണ്ടി നാട് പ്രാര്‍ത്ഥനയില്‍ കഴിയുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണങ്ങള്‍; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളികളാകുന്നതിന് പകരം വ്യാജ പ്രചരണം നടത്തുന്നത് മനസാക്ഷിയില്ലാത്തവരാണെന്ന് കലക്ടര്‍, നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, Investigation, River, Searching continues for Sana Fathima