ഒഴുക്കില്‍പെട്ട് കാണാതായ കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥനയോടെ നാട്; പുഴയില്‍ വെള്ളിയാഴ്ചയും തിരച്ചില്‍ തുടരുന്നു
Aug 4, 2017, 11:03 IST
രാജപുരം: (www.kasargodvartha.com 04.08.2017) കളിച്ചുകൊണ്ടിരിക്കെ ഒഴുക്കില്‍പെട്ട് കാണാതായെന്ന് സംശയിക്കുന്ന മൂന്നര വയസുകാരിയെ ജീവനോടെ തിരിച്ചുകിട്ടാന്‍ നാട് പ്രാര്‍ത്ഥനയില്‍. രാജപുരത്തെ ഇബ്രാഹിമിന്റെ മകള്‍ സന ഫാത്വിമയെ (മൂന്നര)യാണ് വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെ കാണാതായത്. വീടിനു സമീപത്തെ ഓടയ്ക്കു സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഓടയില്‍ നല്ല ഒഴുക്കുണ്ടായിരുന്നതിനാല്‍ കുട്ടി അപകടത്തില്‍പെട്ടുവെന്ന സംശയമാണ് നിലനില്‍ക്കുന്നത്.
ഓടയില്‍ നിന്നും ഒഴുക്കിപ്പോകുന്ന വെള്ളം പാണത്തൂര്‍ പുഴയിലേക്ക് ചേരുന്നത്. വ്യാഴാഴ്ച രാത്രി വൈകുംവരെ ഓടയിലെ സ്ലാബ് നീക്കി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുട്ടി പുഴയിലേക്ക് ഒഴുകിയെത്തിയതാകാമെന്ന സംശയത്തില്‍ വെള്ളിയാഴ്ചയും പുഴയില്‍ തിരിച്ചില്‍ തുടരുകയാണ്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. മുങ്ങല്‍വിദഗ്ദ്ധരുടെ സഹായവും തേടിയിട്ടുണ്ട്. രാത്രി വൈകും വരെ നടത്തിയ തിരച്ചില്‍ നിര്‍ത്തിവെച്ചുവെങ്കിലും വെള്ളിയാഴ്ച രാവിലെ പുനരാരംഭിക്കുകയായിരുന്നു. പുഴയിലെ ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഓടയ്ക്ക് സമീപത്തു നിന്ന് കുട്ടിയുടെ ചെരിപ്പും കുടയും കണ്ടെത്തിയിരുന്നു.
Related News:
പുഴയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരിയെ ഒഴുക്കില്‍ പെട്ട് കാണാതായി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Drown, Missing, Police, fire force, River, Search in river for missing child