സന ഫാത്വിമയെ കണ്ടെത്താന്‍ പുഴക്കരകളില്‍ തിരച്ചില്‍ തുടങ്ങി
Aug 9, 2017, 12:14 IST
കാസര്‍കോട്:(www.kasargodvartha.com 09/08/2017) ദുരൂഹസാഹചര്യത്തില്‍ കാണാതായ പാണത്തൂര്‍ ബാപ്പുങ്കയത്തെ മൂന്നരവയസുകാരി സന ഫാത്വിമയെ കണ്ടെത്താന്‍ ചന്ദ്രഗിരിയിലും ബാഡൂരിലും പുഴക്കരകളില്‍ തിരച്ചില്‍ തുടങ്ങി. പാണത്തൂര്‍ ബാപ്പുങ്കയം പുഴയില്‍ ദുരന്തനിവാരണസേന സ്‌കൂബ് ക്യാമറ ഉപയോഗിച്ച് തിരച്ചില്‍ തുടരുന്നതിനിടെയാണ് ചന്ദ്രഗിരിയിലും ബാഡൂരിലും ഇരുകരകളിലുമായി ബുധനാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ തുടങ്ങിയത്. ആളുകള്‍ വെവ്വേറെ വിഭാഗങ്ങളിലായാണ് തിരച്ചില്‍ നടത്തുന്നത്. ബാപ്പുങ്കയം പുഴ ചന്ദ്രഗിരി വഴി ബാഡൂരിലാണ് അവസാനിക്കുന്നത്.
ബാപ്പുങ്കയം പുഴയില്‍ തുടരുന്ന തിരച്ചലില്‍ ഫലമൊന്നും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് തിരച്ചില്‍ മറ്റുപുഴകളിലെ കരകളിലേക്കും വ്യാപിപിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് സനയെ കാണാതായത്. വീടിന് സമീപത്തെ ഓവുചാലിനരികില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സനയെ പൊടുന്നനെ കാണാതാവുകയായിരുന്നു. കുട്ടി ഓവുചാലിലെ ഒഴുക്കില്‍പെട്ടതാണെന്ന സംശയത്തിലാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസും ഫയര്‍ഫോഴ്‌സും ആദ്യം തിരച്ചില്‍ നടത്തിയിരുന്നത്.
ഓവുചാലില്‍ കുട്ടിയെ കണ്ടെത്താതിരുന്നതിനാല്‍ പുഴയില്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. കോസ്റ്റല്‍ പോലീസും തിരച്ചിലില്‍ പങ്കാളികളായെങ്കിലും സനയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതോടെയാണ് ദുരന്ത നിവാരണസേന രംഗത്തിറങ്ങിയത്. അതിനിടെ സനയെ നാടോടികള്‍ തട്ടിക്കൊണ്ട് പോയതാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഈ വഴിക്കും അന്വേഷണം നടന്നുവരികയാണ്.
Related News:
സന ഫാത്വിമയെ തിരയാന്‍ സ്‌കൂബ് ക്യാമറയുമായി ദുരന്ത നിവാരണ സേന എത്തി; 100 മീറ്റര്‍ ദൂരത്തിലുള്ള വസ്തുക്കള്‍ വരെ ക്യാമറയില്‍ പതിയും, പുഴയുടെ അടിത്തട്ടില്‍ തിരച്ചില്‍ തുടങ്ങി
സന ഫാത്വിമയുടെ തിരോധാനം; സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം
സന ഫാത്വിമക്കു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു; കാണാമറയത്തുള്ള പൊന്നുമോളെയോര്‍ത്ത് കുടുംബം കണ്ണീര്‍ക്കയത്തില്‍
സനഫാത്വിമയെ കാണാതായിട്ട് മൂന്നുദിവസം; പുഴയിലെ തിരച്ചിലിന് പുറമെ മറ്റുരീതിയിലുള്ള അന്വേഷണവും സജീവം
സന ഫാത്വിമയ്ക്ക് വേണ്ടി മൂന്നാം ദിവസവും തെരച്ചില്‍ ഊര്‍ജിതം, കലക്ടര്‍ നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി, പ്രാര്‍ത്ഥനയോടെ നാട്
ഒഴുക്കില്‍പെട്ട് കാണാതായ കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥനയോടെ നാട്; പുഴയില്‍ വെള്ളിയാഴ്ചയും തിരച്ചില്‍ തുടരുന്നു
പുഴയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരിയെ ഒഴുക്കില്‍ പെട്ട് കാണാതായി
സന ഫാത്വിമയ്ക്ക് വേണ്ടി നാട് പ്രാര്‍ത്ഥനയില്‍ കഴിയുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണങ്ങള്‍; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളികളാകുന്നതിന് പകരം വ്യാജ പ്രചരണം നടത്തുന്നത് മനസാക്ഷിയില്ലാത്തവരാണെന്ന് കലക്ടര്‍, നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Panathur, River, Police, Fire force, Investigation, Chandragiri, Search in Chandragiri, Badoor rivers for Sana Fathima.