സന ഫാത്വിമക്കു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു; കാണാമറയത്തുള്ള പൊന്നുമോളെയോര്‍ത്ത് കുടുംബം കണ്ണീര്‍ക്കയത്തില്‍
Aug 7, 2017, 19:13 IST
പാണത്തൂര്‍: (www.kasargodvartha.com 07.08.2017) ദുരൂഹസാഹചര്യത്തില്‍ കാണാതായ പാണത്തൂര്‍ ബാപ്പുങ്കയത്തെ മൂന്നരവയസുകാരി സന ഫാത്വിമക്കുവേണ്ടി പുഴയില്‍ അഞ്ചുദിവസക്കാലമായി നടത്തിവരികയായിരുന്ന തിരച്ചില്‍ അവസാനിപ്പിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തിങ്കളാഴ്ച വരെ പോലീസും ഫയര്‍ഫോഴ്സും കോസ്റ്റല്‍ ഗാര്‍ഡും നാട്ടുകാരുടെ സഹായത്തോടെ പാണത്തൂര്‍ പുഴയിലും കുട്ടി ഒലിച്ചുപോയെന്ന് സംശയിക്കുന്ന ഓവുചാലിലും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കാണാമറയത്ത് ഒളിച്ചിരിക്കുന്ന പൊന്നുമോള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഇടനെഞ്ച് പൊട്ടി കാത്തിരിക്കുകയാണ് ഇബ്രാഹിമും ഭാര്യ ഹസീനയും കുടുംബവും. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം വീട്ടുമുറ്റത്തുനിന്നും കാണാതായ സന ഫാത്തിമയെ അഞ്ചുനാള്‍ തിരഞ്ഞിട്ടും ഇതുവരെയും കണ്ടെത്താനാകാത്തത് കുടുംബത്തിന് കടുത്ത മാനസികവിഷമമാണുണ്ടാക്കിയിരിക്കുന്നത്. തന്റെ കൈവിരല്‍ തുമ്പില്‍ തൂങ്ങി പുഞ്ചിരിച്ചുകൊണ്ട് വീട്ടിലെത്തിയ മകളെ കണ്ണടച്ച് തുറക്കുംമുമ്പ് കാണാതായതിന്റെ നടുക്കം ഹസീനയില്‍ നിന്നും വിട്ടുമാറിയിട്ടില്ല. കരഞ്ഞ് തളര്‍ന്നുകഴിയുന്ന ഹസീനയെയും ഇബ്രാഹിമിനെയും സമാശ്വസിപ്പിക്കാന്‍ ആര്‍ക്കും ആവുന്നില്ല. ആശ്വാസവചനവുമായി എത്തുന്നവര്‍ പോലും ഇവരുടെ സങ്കടത്തിന് മുന്നില്‍ നിശബ്ദരാകുന്നു.
തീരദേശ സേന പോലും പുഴയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പിയിട്ടും സനയെക്കുറിച്ച് തുമ്പൊന്നും ലഭിച്ചില്ല. മകള്‍ ഒരിക്കലും വെള്ളത്തില്‍ ഒഴുകിപ്പോകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇബ്രാഹിം. കാരണം മുറ്റത്ത് അല്‍പം വെള്ളം കെട്ടിക്കിടക്കുന്നത് കണ്ടാല്‍ പോലും അവള്‍ക്ക് പേടിയാണ്. ആ ഭാഗത്തേക്ക് തിരിഞ്ഞുപോലും നോക്കില്ലെന്ന് ഇബ്രാഹിം പറയുന്നു. അതുകൊണ്ട് തന്നെ വെള്ളം നിറഞ്ഞ തോടിലേക്ക് മകള്‍ ഒരിക്കലും പോകില്ലെന്ന് തന്നെയാണ് ഇബ്രാഹിം കരുതുന്നത്.
വെള്ളത്തിലേക്ക് പോകില്ല എന്ന വിശ്വാസം ഉള്ളതുകൊണ്ടു തന്നെയായിരുന്നു മുറ്റത്ത് നില്‍ക്കുകയായിരുന്ന മകളെ ഹസീനയും കാര്യമായി ശ്രദ്ധിക്കാതിരുന്നത്. ചെറിയ കുട്ടിക്ക് മുലപ്പാല്‍ നല്‍കി തിരിച്ചുവന്നപ്പോഴാണ് സനയെ കാണാനില്ലെന്നറിഞ്ഞത്. പതിവായി കളിക്കാന്‍ പോകുന്ന തൊട്ടടുത്ത മൂന്ന് വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തതാണ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ആശങ്ക. പുഴയിലെ തിരച്ചില്‍ അവസാനിപ്പിച്ചതോടെ പോലീസ് മറ്റു തലത്തിലേക്കുള്ള അന്വേഷണത്തിലേക്ക് നീങ്ങുകയാണ്.
Related News:
മഴനൂലുകള്‍ക്കിടയിലൂടെ സനമോള്‍ എങ്ങോട്ടാണ് മറഞ്ഞുപോയത്

സന ഫാത്വിമയ്ക്ക് വേണ്ടി മൂന്നാം ദിവസവും തെരച്ചില്‍ ഊര്‍ജിതം, കലക്ടര്‍ നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി, പ്രാര്‍ത്ഥനയോടെ നാട്
ഒഴുക്കില്‍പെട്ട് കാണാതായ കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥനയോടെ നാട്; പുഴയില്‍ വെള്ളിയാഴ്ചയും തിരച്ചില്‍ തുടരുന്നു
പുഴയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരിയെ ഒഴുക്കില്‍ പെട്ട് കാണാതായി
സന ഫാത്വിമയ്ക്ക് വേണ്ടി നാട് പ്രാര്‍ത്ഥനയില്‍ കഴിയുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണങ്ങള്‍; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളികളാകുന്നതിന് പകരം വ്യാജ പ്രചരണം നടത്തുന്നത് മനസാക്ഷിയില്ലാത്തവരാണെന്ന് കലക്ടര്‍, നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്
ഒഴുക്കില്‍പെട്ട് കാണാതായ കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥനയോടെ നാട്; പുഴയില്‍ വെള്ളിയാഴ്ചയും തിരച്ചില്‍ തുടരുന്നു
പുഴയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരിയെ ഒഴുക്കില്‍ പെട്ട് കാണാതായി
സന ഫാത്വിമയ്ക്ക് വേണ്ടി നാട് പ്രാര്‍ത്ഥനയില്‍ കഴിയുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണങ്ങള്‍; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളികളാകുന്നതിന് പകരം വ്യാജ പ്രചരണം നടത്തുന്നത് മനസാക്ഷിയില്ലാത്തവരാണെന്ന് കലക്ടര്‍, നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്
മഴനൂലുകള്‍ക്കിടയിലൂടെ സനമോള്‍ എങ്ങോട്ടാണ് മറഞ്ഞുപോയത്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Family, Missing, Police, Investigation, Search for Sana fathima in river stopped