city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സന ഫാത്വിമയുടെ തിരോധാനം; സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com 07.08.2017) പാണത്തൂര്‍ ബാപ്പുങ്കയത്തെ മൂന്നരവയസുകാരി സന ഫാത്വിമയെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കെ കാണാതായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കാസര്‍കോട് ജില്ലാ പോലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എന്നിവര്‍ 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സനയെ വീട്ടുമുറ്റത്തുനിന്നും കാണാതായത്. അഞ്ചുദിവസം കഴിഞ്ഞിട്ടും സനയെ കുറിച്ച് യാതൊരു വിവരും ഇതുവരെ ലഭിച്ചിട്ടില്ല. പുഴയില്‍ ഒലിച്ചുപോയതാകാമെന്ന സംശയത്തില്‍ പോലീസും ഫയര്‍ഫോഴ്സും കോസ്റ്റല്‍ ഗാര്‍ഡും നാട്ടുകാരുടെ സഹായത്തോടെ പാണത്തൂര്‍ പുഴയിലും കുട്ടി ഒലിച്ചുപോയെന്ന് സംശയിക്കുന്ന ഓവുചാലിലും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

സന ഫാത്വിമയുടെ തിരോധാനം; സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം


Related News:
സന ഫാത്വിമക്കു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു; കാണാമറയത്തുള്ള പൊന്നുമോളെയോര്‍ത്ത് കുടുംബം കണ്ണീര്‍ക്കയത്തില്‍


സന ഫാത്വിമയ്ക്ക് വേണ്ടി മൂന്നാം ദിവസവും തെരച്ചില്‍ ഊര്‍ജിതം, കലക്ടര്‍ നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി, പ്രാര്‍ത്ഥനയോടെ നാട്

ഒഴുക്കില്‍പെട്ട് കാണാതായ കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥനയോടെ നാട്; പുഴയില്‍ വെള്ളിയാഴ്ചയും തിരച്ചില്‍ തുടരുന്നു


പുഴയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരിയെ ഒഴുക്കില്‍ പെട്ട് കാണാതായി

സന ഫാത്വിമയ്ക്ക് വേണ്ടി നാട് പ്രാര്‍ത്ഥനയില്‍ കഴിയുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണങ്ങള്‍; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളികളാകുന്നതിന് പകരം വ്യാജ പ്രചരണം നടത്തുന്നത് മനസാക്ഷിയില്ലാത്തവരാണെന്ന് കലക്ടര്‍, നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്

മഴനൂലുകള്‍ക്കിടയിലൂടെ സനമോള്‍ എങ്ങോട്ടാണ് മറഞ്ഞുപോയത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Report, Missing, Police, Investigation, Sana Fathima's missing; State Commission for Protection of Child Rights case registered

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia