പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു
Aug 25, 2017, 11:41 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 25/08/2017) പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ വാസിം അബ്ദുല്‍ നാസര്‍, മുബഷിര്‍ എന്നിവര്‍ ഉള്‍പ്പടെ നാലുപേരെ പരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്ലാസിലെത്തിയ 37 ഓളം വരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് അക്രമം അഴിച്ചുവുട്ടത്. വാസിം അബ്ദുല്‍ നാസറിന്റെ കൈ തല്ലിയൊടിക്കുകയായിരുന്നു. മുഖത്തും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. മുബഷിറിന്റെ കണ്ണിനുതാഴെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും വിദ്യാര്‍ത്ഥികളെ വരാന്തയിലിട്ട് ചവിട്ടുകയും ചെയ്തു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി അക്രമം നടത്തിയ വിദ്യാര്‍ത്ഥികളെ ബലമായി പിടിച്ചുമാറ്റുകയാണുണ്ടായത്.
രക്ഷിതാക്കളുടെ പരാതിയില്‍ അഞ്ച് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. പ്ലസ് വണ്‍ കുട്ടികള്‍ക്ക് രാവിലെ ക്ലാസും ഉച്ചയ്ക്കുശേഷം യൂണിറ്റ് പരീക്ഷയുമായിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഓണപ്പരീക്ഷ നടക്കുകയാണ്. രാവിലത്തെ ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്‍ ക്ലാസില്‍ നിന്ന് അധ്യാപിക ഇറങ്ങിയപ്പോഴാണ് പ്ലസ് ടു കുട്ടികള്‍ ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടത്. പ്ലസ് ടുവിന് ഉച്ചയ്ക്കുശേഷം കണക്ക് പരീക്ഷയായിരുന്നു. അക്രമം നടത്തിയവരെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ മാറ്റി നിര്‍ത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Plus-two, Student, Assault, Hospital, Hosdurg, Police, Case, Plus one students assaulted by seniors