ലൈംഗികപീഡനത്തിനിരയായ മുപ്പതുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; എഴുപത്തിരണ്ടുകാരനെതിരെ കേസ്
Aug 6, 2017, 16:08 IST
കാസര്‍കോട്: (www.kasargodvartha.com 06.08.2017) ലൈംഗികപീഡനത്തിനിരയായ മുപ്പതുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതുസംബന്ധിച്ച യുവതിയുടെ പരാതിയില്‍ 72 കാരനെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയാണ് കഴിഞ്ഞദിവസം കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രസവിച്ചത്. അസ്വസ്ഥത പ്രകടിപ്പിച്ച യുവതിയെ വീട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ആശുപത്രി അധികൃതര്‍ കുട്ടിയുടെ പിതാവിന്റെ പേര് അന്വേഷിച്ചപ്പോള്‍ 72 കാരന്റെ പേര് യുവതി വെളിപ്പെടുത്തുകയാണുണ്ടായത്. വിവരമറിഞ്ഞ് പോലീസെത്തുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഒരു വര്‍ഷത്തോളമായി 72 കാരന്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Molestation, complaint, Molestation; case against 72 year old
Keywords: Kasaragod, Kerala, news, case, Police, Molestation, complaint, Molestation; case against 72 year old