നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് മൊബൈല്‍ ഫോണും പണവും കൊള്ളയടിച്ചു
Aug 4, 2017, 11:24 IST
ബദിയടുക്ക: (www.kasargodvartha.com 04.08.2017) നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത ശേഷം മൊബൈല്‍ ഫോണും പണവും കൊള്ളയടിച്ചു. കെ എസ് ഇ ബി കാഞ്ഞങ്ങാട് സെക്ഷന്‍ ഓഫീസിലെ ജീവനക്കാരന്‍ കാരാട്ടുവയലിലെ സുരേന്ദ്രന്റെ കാറില്‍ നിന്നുമാണ് മൊബൈല്‍ ഫോണും 5,000 രൂപയും കവര്‍ന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
ബദിയടുക്ക- കുമ്പള അതിര്‍ത്തിയിലെ ധര്‍മത്തടുക്കയില്‍ വെള്ളച്ചാട്ടം കാണാന്‍ വന്നതായിരുന്നു സുരേന്ദ്രന്‍. കാര്‍ നിര്‍ത്തിയിട്ട ശേഷം ധര്‍മത്തടുക്കയിലെ കംപം വെള്ളച്ചാട്ടം കാണാന്‍ പോയ സുരേന്ദ്രന്‍ തിരിച്ചുവന്നപ്പോള്‍ കാറിന്റെ ഗ്ലാസ് തകര്‍ത്തതായി കാണുകയായിരുന്നു. പരിശോധിച്ചപ്പോള്‍ കാറിനകത്തുണ്ടായിരുന്ന 5,000 രൂപയും മൊബൈലും മോഷണം പോയതായി കണ്ടെത്തി. കാണാതായ മൊബൈലിന് 4,000 രൂപ വില വരും.
സുരേന്ദ്രന്റെ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സുരേന്ദ്രന്റെ കാണാതായ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Car, Police, complaint, Investigation, Cash and mobile phone robbed from parked car