എസ് ഐയെ ആക്രമിച്ച സംഭവത്തില്‍ 50 പേര്‍ക്കെതിരെ കേസ്
Aug 20, 2017, 10:36 IST
ആദൂര്‍:(www.kasargodvartha.com 20/08/2017) ഗതാഗതത്തിന് തടസം സൃഷ്ടിച്ചു കൊണ്ട് നിര്‍ത്തിയിട്ട ഓംനി വാന്‍ മാറ്റാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച സംഭവത്തില്‍ 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആദൂര്‍ എസ് ഐ പ്രശോഭിനെ കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിന് ഹരി, രാജു തുടങ്ങി കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് ആദൂര്‍ പോലീസ് കേസെടുത്തത്.
ശനിയാഴ്ച വൈകിട്ട് 5.30 മണിയോടെ മുള്ളേരിയ ടൗണിലാണ് സംഭവം നടന്നത്. ടൗണില്‍ നിര്‍ത്തിയിട്ട വാന്‍ മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു. പിന്നീട് വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെയാണ് എസ് ഐയെ ഒരുസംഘം ആക്രമിച്ചത്. ഇതിനിടയില്‍ ഓംനിവാന്‍ വാന്‍ സ്ഥലത്ത് നിന്നും കടത്തിക്കൊണ്ടുപോവുകയും ചെയ്തു. കയ്യേറ്റത്തിനിരയായ എസ് ഐ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് അന്വേഷണമാരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയി.
Related News:
ഗതാഗതത്തിന് തടസം സൃഷ്ടിച്ച ഓംനി വാന്‍ മാറ്റാന്‍ ശ്രമിച്ച എസ് ഐക്ക് നേരെ കൈയ്യേറ്റ ശ്രമം; പ്രതി രക്ഷപ്പെട്ടു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Kasaragod, Kerala, Omni Van, Attack, Assault, Police, Case, Driver, Custody, General-hospital, Investigation, Case against 50 for assaulting SI