പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനപാത ഉപരോധിക്കുന്നു; ഉപരോധം ദേശീയപാതയിലേക്ക് വ്യാപിപ്പിക്കാനും തീരുമാനം
Aug 16, 2017, 13:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.08.2017) കാഞ്ഞങ്ങാട് മാവുങ്കാല്‍, കോട്ടപാപറ, നെല്ലത്തറ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഏക പക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയില്‍പ്പെട്ട കോട്ടപ്പാറ ജംഗഷനില്‍ റോഡ് ഉപരോധിക്കുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് റോഡ് ഉപരോധിക്കുന്നത്. ഉപരോധം ദേശീയപാദയിലേക്കും വ്യാപിപ്പിക്കുമെന്ന് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ചേറ്റുകുണ്ട്, കാഞ്ഞങ്ങാട്, മാവുങ്കാല്‍, കാസര്‍കോട് ഭാഗങ്ങളില്‍ ദേശീയ-സംസ്ഥാനപാദകളും ഉപരോധിക്കാനാണ് ബിജെപി നീക്കം നടത്തുന്നത്. ബിജെപി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, ജന. സെക്രട്ടറി വേലായുധന്‍, മണ്ഡലം പ്രസിഡണ്ട് എന്‍ മധു, മണ്ഡലം ജന.സെക്രട്ടറി മനു ലാല്‍, ബി എം എസ്-ആര്‍ എസ് എസ് നേതാക്കളായ പ്രേംരാജ്, സത്യന്‍, ടി കൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, ബാബു അഞ്ചാംമെയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോട്ടപ്പാറയില്‍ ഉപരോധം നടക്കുന്നത്.
കാഞ്ഞങ്ങാട്ട് കഴിഞ്ഞ ദിവസം ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം നല്‍കിയിട്ടും ബിജെപി കേന്ദ്രങ്ങളില്‍ മാത്രം പോലീസ് വന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിക്കുന്നത്. ജോലിക്ക് പോയവരെ ജോലി സ്ഥലങ്ങളിളിലും മറ്റും വെച്ച് പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കാന്‍ തുടങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Police, kasaragod, BJP, Kanhangad, Assault, RSS, news, BJP Protest against police.