ഗതാഗതത്തിന് തടസം സൃഷ്ടിച്ച ഓംനി വാന്‍ മാറ്റാന്‍ ശ്രമിച്ച എസ് ഐക്ക് നേരെ കൈയ്യേറ്റ ശ്രമം; പ്രതി രക്ഷപ്പെട്ടു
Aug 19, 2017, 20:15 IST
ആദൂര്‍: (www.kasargodvartha.com 19.08.2017) ഗതാഗതത്തിന് തടസം സൃഷ്ടിച്ചു കൊണ്ട് നിര്‍ത്തിയിട്ട ഓംനി വാന്‍ മാറ്റാന്‍ ശ്രമിച്ച എസ് ഐക്ക് നേരെ കൈയ്യേറ്റ ശ്രമം. പിന്നീട് ഓംനി വാന്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും എസ് ഐക്കു നേരെ കൈയ്യേറ്റം നടത്തുകയും ഓംനി വാനുമായി പ്രതി രക്ഷപ്പെടുകയുമായിരുന്നു. ആദൂര്‍ എസ് ഐ പ്രശോഭിന് നേരെയാണ് കൈയ്യേറ്റ ശ്രമമുണ്ടായത്.
ശനിയാഴ്ച വൈകിട്ട് 5.30 മണിയോടെ മുള്ളേരിയ ടൗണിലാണ് സംഭവം. ടൗണില്‍ നിര്‍ത്തിയിട്ട ഓംനി വാന്‍ മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു. പിന്നീട് വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെയാണ് എസ് ഐക്കു നേരെ ചിലര്‍ കൈയ്യേറ്റ ശ്രമം നടത്തിയത്. ഇതിനിടയിലാണ് ഓംനി വാന്‍ സ്ഥലത്ത് നിന്നും കടത്തിക്കൊണ്ടുപോയത്. കൈയ്യേറ്റത്തിനിരയായ എസ് ഐ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അ റിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Police-officer, Assault, Case, vehicle, Assault attempt against SI
Keywords: Kasaragod, Kerala, news, Police, Police-officer, Assault, Case, vehicle, Assault attempt against SI