പുഴയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരിയെ ഒഴുക്കില്‍ പെട്ട് കാണാതായി
Aug 3, 2017, 23:55 IST
രാജപുരം: (www.kasargodvartha.com 03.08.2017) പുഴയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരിയെ ഒഴുക്കില്‍ പെട്ട് കാണാതായി. രാജപുരത്തെ ഇബ്രാഹിമിന്റെ മകള്‍ സന ഫാത്വിമയെയാണ് കാണാതായത്.
വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. തൊട്ടടുത്ത അങ്കണവാടിയില്‍ നിന്നും കുട്ടിയെ മാതാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതായിരുന്നു. പിന്നീട് പുഴയ്ക്ക് സമീപത്തെ ഒാടയില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടി പുഴയിലേക്ക് ഒഴുകിപ്പോയതായാണ് സംശയിക്കുന്നത്. ഓടയ്ക്ക് സമീപത്ത് നിന്നും കുട്ടിയുടെ ചെരിപ്പും, കുടയും കണ്ടെത്തിയിരുന്നു.
മാതാവ് അല്‍പ നേരം കഴിഞ്ഞ് നോക്കിയപ്പോഴാണ് മകളെ കാണാതായ വിവരമറിഞ്ഞത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും രാത്രി 10 മണിയായിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല. ശക്തമായ ഒഴുക്കുള്ള പുഴയില്‍ രാത്രിയായതിനാല്‍ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. രാവിലെ വീണ്ടും തിരച്ചില്‍ തുടങ്ങാനാണ് തീരുമാനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Rajapuram, Panathur, Obituary, Missing, Natives, Child, Kasaragod, Kanhangad, Sana Fathima, 3 and half year old girl missing in river.