നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനെത്തിയ യുവാവിനെ മര്‍ദിച്ചതായി പരാതി; 5 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
Jul 24, 2017, 09:54 IST
കാസര്‍കോട്: (www.kasargodvartha.com 24.07.2017) നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനെത്തിയ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ചെറുപുഴ കാര്‍ത്തികപുരം തുണ്ടിയില്‍ ഹൗസില്‍ ടി ആര്‍ സനലി (24)ന്റെ പരാതിയിലാണ് അഞ്ചംഗ സംഘത്തിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ഞായറാഴ്ച ഉച്ചയ്ക്ക് തളങ്കരയില്‍ വെച്ചാണ് സംഭവം. കാസര്‍കോട്ട് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ നാട്ടുകാരിയെ കാണാന്‍ തളങ്കരയില്‍ എത്തിയതായിരുന്നു സനല്‍. ഇതിനിടെ ഒരു സംഘം സനലിന്റെ കാര്‍ തടയുകയും യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കാറില്‍ കയറിയ സംഘം തളങ്കര തുറമുഖത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. യാത്രക്കിടെ സനലിനെ സംഘം മര്‍ദിക്കുകയും വാഹനത്തിന്റെ താക്കോല്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്തു. തിരിച്ചു തളങ്കരയിലെ ആശുപത്രിക്ക് സമീപം സനലിനെ എത്തിച്ച് വീണ്ടും മര്‍ദിച്ചു.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ എസ് ഐ പി. അജിത് കുമാര്‍ എത്തിയാണ് സനലിനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് സനല്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു. നാട്ടില്‍ നിന്നും ബന്ധുക്കളെത്തി സനലിനെ കൂട്ടിക്കൊണ്ടുപോയി.
Keywords: Kasaragod, Kerala, news, Assault, Attack, case, Police, Youth assaulted; case against 5