മദ്യപിച്ചെത്തിയ പിതാവിന്റെ ശല്യം കാരണം വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി; പിതാവ് പിടിയില്‍
Jul 7, 2017, 13:48 IST
കൊളത്തൂര്‍: (www.kasargodvartha.com 07.07.2017) മദ്യപിച്ചെത്തിയ പിതാവിന്റെ ശല്യം കാരണം വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി. കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഹരിത(14) യാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
മദ്യപിച്ചെത്തിയ പിതാവ് ഹരിദാസന്റെ ശല്യം കാരണം പഠിക്കാന്‍ കഴിയിന്നില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ പിതാവ് പ്രകോപിതനായി വാളന്‍കത്തിയെടുത്ത് പെണ്‍കുട്ടിക്ക് നേരെ ചെന്നപ്പോള്‍ കുട്ടി വീട്ടില്‍ നിന്നും ഓടുകയും പിതാവ് പിറകെ ഓടുന്നത് കണ്ട് 18 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ചാടുകയുമായിരുന്നു.
ഉടന്‍തന്നെ നാട്ടുകാര്‍ ഓടിക്കൂടി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്തുവരികയാണെന്നും ബേഡകം പോലീസ് അറിയിച്ചു. തേപ്പ് തൊഴിലാളിയായ ഹരിദാസന്‍ സ്ഥിരമായി മദ്യപിച്ച് വന്ന് കുഴപ്പുണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ഒരു മാസം മുമ്പാണ് സഹോദരി ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്. ഇതിന് ശേഷം ഹരിദാസിന്റെ ഉപദ്രവം കൂടുകയായിരുന്നു. ചുറ്റുമതിലുള്ള കിണറ്റിലാണ് പെണ്‍കുട്ടി എടുത്ത് ചാടിയത്. മരണത്തെത്തുടര്‍ന്ന് കുളത്തൂര്‍ സ്‌കൂളിന് വെള്ളിയാഴ്ച അവധി നല്‍കി.
മാതാവ്: രുഗ്മണി. സഹോദരങ്ങള്‍: ശ്രീലക്ഷ്മി, രമ്യ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Student, Suicide, Father, Seized, Custody, Police, General-hospital, News, Kerala, Well, Mortuary, Postmortem, Student death; Father in police custody.