ബൈക്ക് തടഞ്ഞ് യുവാവിനെ കുത്തിയത് സൂചി കൊണ്ട്; മുഖ്യപ്രതി അറസ്റ്റില്‍
Jul 11, 2017, 11:31 IST
കാസര്‍കോട്: (www.kasargodvartha.com 11/07/2017) ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് സൂചി കൊണ്ട്. മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ എ കെ അന്‍സാറി(19)നാണ് സൂചികൊണ്ടുള്ള കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാലംഗ സംഘത്തിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. മുഖ്യപ്രതിയായ മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നില്‍ മണികണ്ഠന്‍ എന്ന നിവിനെ(32) പോലീസ് അറസ്റ്റ് ചെയ്തു.
കേസിലെ മറ്റു മൂന്നു പ്രതികള്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം കോട്ടക്കുന്നില്‍ വെച്ചാണ് അന്‍സാറിനെ ബൈക്ക് തടഞ്ഞ് നാലംഗ സംഘം ആക്രമിച്ചത്. അന്‍സാറിന്റെ തോളെല്ലിന് സൂചികൊണ്ടുള്ള കുത്തേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അന്‍സാര്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച അന്‍സാറിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് മണികണ്ഠന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയാണുണ്ടായത്.
Related News:
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bike, Arrest, Youth, Stabbed, Mogral Puthur, Case, Injured, Hospital, Murder-Attempt, Stabbing case; Youth arrested