എ ടി എം കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
Jul 26, 2017, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.07.2017) എടിഎം കൗണ്‍റില്‍ സി സി ക്യാമറ സ്ഥാപിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസിലെ ഒരു പ്രതിയെകൂടി പോലീസ് അറസ്റ്റു ചെയ്തു. കളനാട്ടെ അജ്മല്‍ ഇബ്രാഹിമിനെ (30)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. ഈ കേസിലെ മുഖ്യപ്രതിയായ പെരുമ്പാവൂര്‍ മതിലകത്ത് സ്വദേശി എബി (26)യെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എബിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അജ്മലിനെ ബുധനാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. എ ടി എം കൗണ്ടറില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഘത്തില്‍ മൂന്നു പേരുണ്ടെന്ന് പോലീസ് പറഞ്ഞു. എബിയും അജ്മലും അറസ്റ്റിലായതോടെ തളങ്കര സ്വദേശി ജുനൈലിനെയാണ് ഇനി പിടികൂടാനുള്ളത്.
ജുനൈലിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചെത്തിയ എബി മഡിയന്‍ ഗ്രാമീണ ബാങ്കിന്റെ എടിഎം കൗണ്ടറിനു സമീപം സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് കണ്ട് നാട്ടുകാര്‍ നിരീക്ഷിക്കുകയായിരുന്നു. ഇതിനിടയില്‍ കൗണ്ടറില്‍ കയറിയ എബി എന്തോ ചെയ്യുന്നത് കണ്ട നാട്ടുകാര്‍ ചോദ്യം ചെയ്യുകയും പരസ്പര വിരുദ്ധമായി സംസാരിച്ചതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി എബിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് എടിഎം കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ച് പണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമായത്. അജ്മലും ജുനൈലും ഈ കവര്‍ച്ചാ പദ്ധതിയില്‍ പങ്കാളികളാണെന്ന് എബി വെളിപ്പെടുത്തിയതോടെയാണ് ഇവര്‍ക്കെതിരെയും പോലീസ് കേസെടുത്തത്.
Updated
Related News:
എ ടി എം കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ച് പണം തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, arrest, Police, Robbery-Attempt, Robbery attempt case; one more accused arrested