city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മരിച്ചാലും വിടില്ലേ ഈ പ്രവാസികളെ? വിദേശത്ത് നിന്ന് മൃതദേഹങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണം; എംബാമിങ് സര്‍ട്ടിഫിക്കറ്റും, നിരാക്ഷേപ പത്രവും, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും 48 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ ഹാജരാക്കണമെന്ന് ഉത്തരവ്

ദുബൈ: (www.kasargodvartha.com 07.07.2017) മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് വിമാനത്താവളം വഴി എത്തിക്കുന്നതിന് പുതിയ നിബന്ധനകള്‍. വിദേശത്ത് നിന്നും മൃതദേഹങ്ങള്‍ എത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മരണ സര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള നിരാക്ഷേപ പത്രം, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കി മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.

മരിച്ചാലും വിടില്ലേ ഈ പ്രവാസികളെ? വിദേശത്ത് നിന്ന് മൃതദേഹങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണം; എംബാമിങ് സര്‍ട്ടിഫിക്കറ്റും, നിരാക്ഷേപ പത്രവും, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും 48 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ ഹാജരാക്കണമെന്ന് ഉത്തരവ്

അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളും ഇന്ത്യന്‍ വിമാന പൊതു ആരോഗ്യ ചട്ടങ്ങളും അനുസരിച്ചാണിതെന്നും കരിപ്പൂരിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഈ ഉത്തരവ് വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് കാല താമസം ഉണ്ടാക്കും.

ഈ നാല് രേഖകളും ഇമെയില്‍ വഴിയോ, ആരുടെയെങ്കിലും കൈവശമോ വിമാനത്താവളത്തിലെ ഹെല്‍ത്ത് കൗണ്ടറില്‍ എത്തിച്ച് മുന്‍കൂര്‍ അനുമതി വാങ്ങാം. ഇവിടെ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് മൃതദേഹം കൊണ്ടുവരുമ്പോള്‍ കൂടെയുള്ളവര്‍ വിമാനത്താവളത്തില്‍ ഹാജരാക്കണം. മൃതദേഹം കൊണ്ടുപോകാനുള്ള വിമാനടിക്കറ്റ് ഹാജരാക്കിയാലേ യു എ ഇയിലെ എംബാമിങ് കേന്ദ്രങ്ങളില്‍ നിന്ന് എംബാം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കൂവെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ അശ്‌റഫ് താമരശ്ശേരി പറഞ്ഞു. അപ്പോള്‍ ഇത് 48 മണിക്കൂര്‍ മുമ്പ് നാട്ടിലെ വിമാനത്താവളത്തില്‍ എങ്ങനെ ഹാജരാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

മരണം നടന്ന രാജ്യത്തെ പോലീസിന്റെയും മറ്റു അധികൃതരുടെയും ഇന്ത്യന്‍ എംബസി അധികൃതരുടെയും നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ നിലവില്‍ മൃതദേഹങ്ങള്‍ മരിച്ച ദിവസമോ, അല്ലെങ്കില്‍ പിറ്റേന്നോ നാട്ടിലെത്തിക്കാനാവുന്നുണ്ട്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഇത് സാധിക്കില്ല. ഇതുകൂടാതെ മരണ സര്‍ട്ടിഫിക്കറ്റില്‍ മരണ കാരണം വ്യക്തമായി രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. അങ്ങനെ പറയാന്‍ സാധിക്കാത്ത മരണങ്ങളില്‍ പകര്‍ച്ചവ്യാധിയോ അന്താരാഷ്ട്ര ആരോഗ്യ മേഖലയില്‍ നോട്ടിഫൈ ചെയ്ത രോഗമോ അല്ല മരണകാരണമെന്ന് അതത് രാജ്യത്തെ ആരോഗ്യ വകുപ്പ് സാക്ഷ്യപ്പെടുത്തണം.

പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടി വ്യാഴാഴ്ച വാരാണസിയിലേക്കും കോഴിക്കോട്ടേക്കും കൊണ്ടുപോകാനുള്ള മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ കാര്‍ഗോ കമ്പനികള്‍ വിസമ്മതിച്ചതായും അശ്‌റഫ് താമരശ്ശേരി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Dubai, Passport, Gulf, Airport, Dead Body, India, New rules for to bring dead bodies in to India.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia