കാസര്‍കോട് നഗരസഭ കടപ്പുറം സൗത്ത് ഉപതെരഞ്ഞെടുപ്പ്; ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസ്
Jul 19, 2017, 10:45 IST
കാസര്‍കോട്: (www.kasargodvartha.com 19.07.2017) കാസര്‍കോട് നഗരസഭയിലെ വനിതാസംവരണ വാര്‍ഡായ കടപ്പുറം സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസ് വിജയിച്ചു. കോണ്‍ഗ്രസിലെ എസ് രഹ്‌നയാണ് 84 വോട്ടിന് ബിജെപിയിലെ കെ. സരളയെ പരാജയപ്പെടുത്തിയത്. രഹനയ്ക്ക് 625 വോട്ടും സരളയ്ക്ക് 541 വോട്ടും ലഭിച്ചു. സിപിഎമ്മിലെ ജി ബിന്ദുവിന് 90 വോട്ട് മാത്രമാണ് ലഭിച്ചത്.
കഴിഞ്ഞ തവണ കെ പ്രേമ 73 വോട്ടിന് വിജയിച്ച വാര്‍ഡിലാണ് കോണ്‍ഗ്രസ് ഉത്തവണ ഉജ്വല വിജയം നേടിയത്. കഴിഞ്ഞ തവണ സിപിഎമ്മിന് 40 വോട്ടു മാത്രമാണ് ലഭിച്ചതെങ്കിലും ഇത്തവണ നേരിയ വോട്ടു വര്‍ദ്ധനവുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 77.05 ശതമാനം പോളിംഗാണ് തെരഞ്ഞെടുപ്പ് രേഖപ്പെടുത്തിയത്.
കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയിലെ കെ പ്രേമ അസുഖത്തെ തുടര്‍ന്ന് മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കാസര്‍കോട് വിദ്യാഭ്യാസ ഓഫീസര്‍ കെ. നാഗവേണിയായിരുന്നു റിട്ടേണിംഗ് ഓഫീസര്‍. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കാസര്‍കോട് നഗരത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, BJP, Top-Headlines, Kasaragod Municipality Kadappuram south by election: Congress won