പ്രമാദമായ ജിഷ വധം: വിചാരണ തുടങ്ങി, ഭര്‍ത്താവും ഭര്‍തൃസഹോദരന്റെ ഭാര്യയും ഉള്‍പ്പെടെ നാലുപേരെ വിസ്തരിക്കും
Jul 12, 2017, 12:34 IST
കാസര്‍കോട്: (www.kasargodvartha.com 12/07/2017) നീലേശ്വരം അടുക്കത്തുപറമ്പിലെ ഗള്‍ഫുകാരനായ രാജേന്ദ്രന്റെ ഭാര്യ ജിഷ(24)യെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ പ്രമാദമായ കേസിന്റെ വിചാരണ കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്)യില്‍ ആരംഭിച്ചു. ബുധനാഴ്ച രാവിലെയാണ് പുനരന്വേഷണം നടത്തിയ ഈ കേസിന്റെ വിചാരണയ്ക്ക് തുടക്കമായത്. ഒഡീഷ ജോഡ്പൂര്‍ ബസ്താര്‍ സ്വദേശി തുഷാര്‍സിംഗ് മാലിക് എന്ന മദന്‍ മാലികാണ്(22) കേസിലെ പ്രതി.
2012 ഫെബ്രുവരി 19 നാണ് വീട്ടുജോലിക്കാരനായ മദന്‍മാലിക് ജിഷയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. മോഷണശ്രമം നടത്തിയ മദന്‍മാലിക് ഇതിന് തടസം നിന്ന ജിഷയെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. ജിഷയെ ഭര്‍തൃവീട്ടിലെ അടുക്കളയിലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ജിഷ മരണപ്പെട്ടത്. സംഭവ സമയത്ത് പ്രതി തുഷാര്‍സിംഗ് മാലിക്കും ഭര്‍തൃസഹോദരന്‍ ചപ്രന്റെ ഭാര്യയും ഭര്‍തൃപിതാവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
ജിഷ രാത്രി ഭക്ഷണത്തിനായി അടുക്കളയില്‍ പപ്പടം കാച്ചികൊണ്ടിരിക്കുമ്പോള്‍ വൈദ്യുതി നിലച്ച സമയത്ത് അകത്തേക്ക് കടന്ന പ്രതി കഠാരകൊണ്ട് ജിഷയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിയെ പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞ് ഇതേ വീടിന്റെ ടെറസില്‍ നിന്നാണ് പോലീസ് പിടികൂടിയത്. നീലേശ്വരം സിഐ ആയിരുന്ന സി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ ജിഷയുടെ കൊലപാതകത്തിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജിഷയുടെ പിതാവ് കോടതിയെ സമീപിക്കുകയും സി ബി ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിക്ക് പുറമെ മറ്റ് ചിലര്‍ക്കും കൊലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുവെന്നും മോഷണം മാത്രമല്ല കൊലയ്ക്ക് കാരണമെന്നും അതുകൊണ്ട് പുനരന്വേഷണം വേണമെന്നുമാണ് പിതാവ് കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെട്ടത്.
ഇതേ തുടര്‍ന്ന് കേസ് ഫയലുകള്‍ ജില്ലാ സെഷന്‍സ് കോടതി കാസര്‍കോട് അതിവേഗ കോടതിക്ക് കൈമാറുകയും, അതിവേഗ കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. എന്നാല്‍ പുനരന്വേഷണം നടത്തിയപ്പോള്‍ മുമ്പ് ഈ കേസില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യത്യസ്തമായ കണ്ടെത്തലുകള്‍ ഒന്നും ലഭിച്ചില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം വീണ്ടും കോടതിയില്‍ സമര്‍പ്പിച്ചത്.
കേസില്‍ 74 സാക്ഷികളാണുള്ളത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുല്‍ സത്താറും പ്രതിക്ക് വേണ്ടി അഭിഭാഷകരായ രവി പ്രകാശ് പെര്‍ള, സാജന്‍ കെ എ എന്നിവരും കോടതിയില്‍ ഹാജരായി. നാലുസാക്ഷികളെയാണ് ബുധനാഴ്ച കോടതി വിസ്തരിക്കുക. ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പരാതി നല്‍കിയ ബന്ധുവായ വിജേഷ്, ഭര്‍ത്താവ് രാജേന്ദ്രന്‍, രാജേന്ദ്രന്റെ സഹോദരന്റെ ഭാര്യ ശ്രീലേഖ. കുത്തേറ്റ് വീണ് കിടക്കുകയായിരുന്ന ജിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ബന്ധുവായ ബിന്ദു എന്നിവരെയാണ് വിസ്തരിക്കുന്നത്.
Related News:
ജിഷ വധക്കേസ്: വിചാരണ ബുധനാഴ്ച
ജിഷ വധക്കേസ്: പ്രതിക്ക് ജാമ്യം
ജിഷ വധക്കേസ്; വിചാരണ 27 ലേക്ക് മാറ്റി
ജിഷ വധക്കേസില്‍ ഗൂഡാലോചന ഇനിയും പുറത്തുവന്നില്ല; പിതാവ് വീണ്ടും നിയമയുദ്ധത്തിലേക്ക്
ജിഷ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടുന്നു
ജിഷ വധം: ഹൈ്‌ക്കോടതി ഉത്തരവിനെ തുടര്‍ന്ന് വിചാരണ നിര്‍ത്തിവെച്ചു
പ്രമാദമായ ജിഷ വധക്കേസില്‍ വിചാരണ 13ന് തുടങ്ങും
ജിഷാ വധം: കേസ് സി.ബി.ഐക്ക് വിടണം; ബന്ധുക്കള്‍ ഹൈക്കോടതിയില്‍
ജിഷാവധം: തുടരന്വേഷണം വേണമെന്ന കോടതി ഉത്തരവ് പോലീസിന് കിട്ടി
ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ മദനന്‍ മാത്രമെന്ന് പ്രോസിക്യൂഷന്‍
ജിഷയെ കൊലപ്പെടുത്തിയത് കവര്‍ച്ചയ്ക്കു വേണ്ടിയാണെന്ന് തെളിഞ്ഞു
യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Murder Case, Case, Court, Robbery Attempt, Police, Investigation, Accuse, Arrest, CBI, Complaint, Jisha murder case; Trial begins.