കോടതിയില്‍ നിന്നും പള്‍സര്‍ സുനിയെപ്പോലെ ചാരായക്കേസിലെ പ്രതിയെ വളഞ്ഞിട്ട് കസ്റ്റഡിയിലെടുത്ത എക്സൈസ് കുറ്റക്കാരെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍; നടപടിക്ക് ശുപാര്‍ശ
Jul 5, 2017, 11:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.07.2017) കോടതിയില്‍ നിന്നും പള്‍സര്‍ സുനിയെപോലെ വളഞ്ഞിട്ട് ചാരായക്കേിലെ പ്രതിയെ ബലമായി കസ്്റ്റഡിയിലെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയ ചാരായക്കേസ് പ്രതിയായ കുണ്ടംകുഴി സ്വദേശി വിനുവിനെയാണ് നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെ പോലെ വളഞ്ഞുവെച്ച് എക്സൈസ് ബലമായി കസ്റ്റഡിയിലെടുത്ത്.
കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയ ശേഷം അഭിഭാഷകനും കോടതി ജീവക്കാരനുമൊപ്പം മജിസ്ട്രേറ്റിന് മുന്നിലൂടെ പോകുമ്പോഴാണ് വിനുവിനെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇതിനെ എതിര്‍ത്ത അഭിഭാഷകരും എക്സൈസ് ഉദ്യോഗസ്ഥരും തമ്മില്‍ കോടതിയില്‍ കയ്യാങ്കളിയും നടന്നു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഈ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു. കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. കോടതി ഓഫീസ് നടപടി പൂര്‍ത്തിയാക്കി മജിസ്ട്രേറ്റിനെ കാണാന്‍ പുറപ്പെട്ട പ്രതി കോടതിയുടെ കസ്റ്റഡിയിലാണെന്നിരിക്കെ അനുമതിയില്ലാതെ പ്രതിയെ പിടികൂടിയത് കോടതിയലക്ഷ്യമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ക്രൂരമര്‍ദനത്തിനിരയാക്കുന്നതിനുവേണ്ടിയാകാം പ്രതിയെ ബലമായി കോടതിയില്‍ നിന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിക്കുന്നു. പ്രതിയെ കൊണ്ടുപോയത് കോടതിയില്‍ നിന്നല്ലെന്നും പരിസരത്തുനിന്നായിരുന്നുവെന്നുമുള്ള എക്സൈസിന്റെ വാദം ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ തള്ളി. കോടതി പരിസരത്തുനിന്ന് അറസ്റ്റിലായ പ്രതിയെ ഉടന്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കാതിരുന്ന ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസട്രേറ്റിന്റെ നടപടിക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഏഴുലിറ്റര്‍ ചാരായം കൈവശംവെച്ച കേസില്‍ പ്രതിയായ വിനു എക്സൈസിന്റെ കണ്ണുവെട്ടിച്ചാണ് അഭിഭാഷകന്‍ മുഖേന കോടതിയിലെത്തിയത്. ഈ വിവരമറിഞ്ഞ എക്സൈസ് മജിസ്ട്രേറ്റിനെ കാണുന്നതിനുമുമ്പ് പ്രതിയെ പിടികൂടുന്നതിനായി കോടതിയിലേക്ക് കുതിച്ചെത്തുകയായിരുന്നു. വിനുവിനെ ബലമായി കസ്റ്റഡിയിലെടുത്ത ശേഷം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി ബാലചന്ദ്രനും സംഘവും കോടതിവളപ്പില്‍ നിന്ന് ജീപ്പില്‍ പുറപ്പെടാനൊരുങ്ങിയപ്പോള്‍ ഒരു സംഘം അഭിഭാഷകര്‍ ജീപ്പ് തടഞ്ഞതാണ് സംഘര്‍ഷത്തിനിട വരുത്തിയത്. എക്സൈസ് ഉദ്യോഗസ്ഥര്‍ക്കുപുറമെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് അഭിഭാഷകര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, court, custody, Hooch case accused taken to custody from court; Action will be taken