city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയില്‍ സ്്കൂള്‍ പ്രവേശനത്തിന് പണപ്പിരിവ്; കര്‍ശന നടപടിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്, വാങ്ങിയ പണം തിരിച്ചുനല്‍കാനും നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com 04.07.2017) ജില്ലയില്‍ സ്‌കൂളില്‍ പ്രവേശനത്തിന് അനധികൃത പണപ്പിരിവ്; കര്‍ശന നടപടിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. വാങ്ങിയ പണം തിരിച്ചുനല്‍കാനും നിര്‍ദേശം. പണപ്പിരിവ് നടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും ഉത്തരവ് നല്‍കി. കുട്ടികളില്‍ നിന്നും പ്രവേശന സമയത്ത് അനധികൃതമായി വാങ്ങിയ പണം ഒരാഴ്ചക്കുള്ളില്‍ തിരിച്ചുനല്‍കാനാണ് നല്‍കാനാണ് നിര്‍ദേശം.

കഴിഞ്ഞ ദിവസം കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അടക്കം വിദ്യാര്‍ത്ഥി പ്രവേശനത്തിന് നിര്‍ബന്ധ പണപ്പിരിവ് നടത്തുന്നതായുള്ള വാര്‍ത്ത കാസര്‍കോട് വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ ഇറക്കിയ ഇത്തരവില്‍ പിടിഎ ഫണ്ട് പിരിക്കുന്നതിനുള്ള തുക നിശ്ചയിച്ച് നല്‍കിയിരുന്നതായും വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായി വിദ്യാഭ്യാസ സംരക്ഷണ യഞ്ജം എന്ന പേരില്‍ പല സ്‌കൂളുകളും വ്യാപകമായി വന്‍ തുക സംഭാവന പിരിക്കുന്നതായുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുകയില്‍ കൂടുതല്‍ പിരിക്കാന്‍ പാടില്ലെന്ന് അടിയന്തിരമായി എല്ലാ പ്രധാനാധ്യാപകര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കേണ്ടതാണെന്നും ഡി പി ഐ നിര്‍ദേശിച്ചു. കൂടാതെ കുട്ടികളില്‍ നിന്ന് അധികപിരിവ് നടത്തിയ പ്രഥമാധ്യാപകരോട് വിശദീകരണം ചോദിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. ഡി പി ഐയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡിഡിഇ എല്ലാ ഹെഡ്മാസ്റ്റര്‍മാര്‍ക്കും പണപ്പിരിവ് നിര്‍ത്തിവെക്കണമെന്നും അനധികൃതമായി പിരിച്ച തുക തിരിച്ചുനല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കുണ്ടംകുഴി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലെ പ്രവേശനത്തിന് 5,000 രൂപ മുതല്‍ 10,000 രൂപ വരെ പിരിച്ചതുമായി ബന്ധപ്പെട്ടാണ് കാസര്‍കോട് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനും അനധികൃത പണപ്പിരിവ് നടക്കുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. പല സ്‌കൂളുകളും കുട്ടികളില്‍ നിന്ന് അനധികൃതമായി പണം പിരിക്കുന്നത് ട്രസ്റ്റിന്റെയും മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയും മറ്റും പേരിലാണ്. ഇത് നിയമനടപടി ഒഴിവാക്കാനുള്ള അടവാണ്. പരാതിയുയര്‍ന്നാല്‍ മാനേജമെന്റിന് സ്വമേധയാ നല്‍കിയ സംഭാവന നല്‍കിയതാണെന്ന് പറഞ്ഞ് തടിതപ്പാന്‍ സാധിക്കുമെന്നാണ് മാനേജ്‌മെന്റുകള്‍ കരുതുന്നത്.

Related News:
കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് നിര്‍ബന്ധ പണപ്പിരിവ്; മന്ത്രിക്കും വിദ്യാഭ്യാസ അധികൃതര്‍ക്കും പരാതി

ജില്ലയില്‍ സ്്കൂള്‍ പ്രവേശനത്തിന് പണപ്പിരിവ്; കര്‍ശന നടപടിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്, വാങ്ങിയ പണം തിരിച്ചുനല്‍കാനും നിര്‍ദേശം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kundamkuzhi, cash, Fund collection in schools; DPI intervenes

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia