സി പി എം ചിട്ടിയുടെ പേരിലുള്ള അഴിമതിവിവാദം; ആശുപത്രിയിലെത്തിച്ച പണം വഞ്ചിക്കപ്പെട്ട ഡോക്ടര്‍ നിരാകരിച്ചു
Jul 11, 2017, 20:07 IST
നീലേശ്വരം: (www.kasargodvartha.com 11.07.2017) സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി നടത്തിയ 3.5 ലക്ഷം രൂപയുടെ ചിട്ടിപ്പണത്തില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട വിവാദം കൂടുതല്‍ ചൂടുപിടിക്കുന്നു. ഈ ചിട്ടിയില്‍ 3.5 ലക്ഷം രൂപ ലഭിക്കാനുള്ള ഡോക്ടര്‍ സാജു തോമസിന് തിങ്കളാഴ്ച 2,92,000 രൂപ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഡോക്ടര്‍ സാജു പണം നിരാകരിച്ചത് മറ്റൊരു വിവാദത്തിന് തിരികൊളുത്തി.
മൂന്നര ലക്ഷം രൂപയാണ് മൊത്തം ചിട്ടിപ്പണം ഡോക്ടര്‍ക്ക് കെട്ടിക്കൊടുക്കേണ്ടത്. ഈ പണത്തില്‍ 10,000 രൂപ മൊത്തക്കുറിയിലേക്ക് മാറ്റിയാല്‍ 3,40,000 രൂപ ഡോക്ടര്‍ക്ക് നല്‍കണം. ഒരു വര്‍ഷക്കാലമായിട്ടും ഈ തുക നല്‍കാതെ ചിട്ടി നടത്തിയ ഏരിയാ കമ്മിറ്റി ഡോക്ടറേയും മറ്റൊരു ഇടപാടുകാരനെയും കബളിപ്പിച്ചതായാണ് പരാതി. ഡോക്ടര്‍ ചിട്ടിപ്പണത്തിന് വേണ്ടി സിപിഎം ജില്ലാ സെക്രട്ടറിക്ക് നല്‍കിയ പരാതിയെ ത്തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ കാസര്‍കോട്ട് ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റില്‍ ചിട്ടി വിഷയം ചര്‍ച്ച ചെയ്തിരുന്നു.
ഏരിയാ കമ്മിറ്റിയംഗങ്ങള്‍ സ്വന്തം കൈയ്യില്‍ നിന്ന് പണമെടുത്ത് ചിറ്റാളന്മാരായ ഡോക്ടര്‍ക്കും പള്ളിക്കര സ്വദേശിയായ പാര്‍ട്ടിയംഗത്തിനും ഏഴ് ലക്ഷം രൂപ ചിട്ടിപ്പണം കൊടുക്കണമെന്നാണ് കോടിയേരി പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റില്‍ നിര്‍ദ്ദേശിച്ചത്. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ ഏരിയാ കമ്മിറ്റി സ്വരൂപിച്ച 2,92,000 രൂപ ഡോ. സാജു തോമസ് സേവനമനുഷ്ടിക്കുന്ന തേജസ്വിനി ആശുപത്രിയിലെത്തിച്ചത്. ആശുപത്രി ഓഫീസിലെത്തിച്ച 2.92. ലക്ഷം രൂപ ഡോ. സാജു തോമസ് സ്വീകരിച്ചില്ല. പത്തായിരം രൂപ മൊത്തക്കുറിയിലേക്ക് മാറ്റിയാല്‍ തന്നെ 3,40,000 രൂപ ഡോക്ടര്‍ക്ക് കൊടുക്കണം. ഈ തുകയില്‍ 48,000 രൂപ കുറച്ചാണ് കൊടുത്തയച്ചത്. ഇക്കാരണത്താലാണ് പണം ഡോക്ടര്‍ വാങ്ങാതിരുന്നത്.
തുക ആശുപത്രി ഓഫീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ചിട്ടിപ്പണം സി പി എം നേതൃത്വത്തിന് ഇപ്പോള്‍ ഊരാക്കുടുക്കായി മാറിയിട്ടുണ്ട്.
Related News:
ചിട്ടിവിവാദം; സിപിഎം ഏരിയാ കമ്മിറ്റിക്കെതിരായ പാര്‍ട്ടി സെക്രട്ടറിയേറ്റ് തീരുമാനം അട്ടിമറിക്കപ്പെടുമെന്ന് സൂചന

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Neeleswaram, cash, Doctor, CPM, CPM chity controversy; Doctor rejected the money brought to hospital