city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചിട്ടി വിവാദത്തില്‍പെട്ട സി പി എം ഏരിയാകമ്മിറ്റിയുടെ കണക്കുപരിശോധനാ ചുമതലയില്‍ നിന്ന് മുന്‍പഞ്ചായത്ത് പ്രസിഡണ്ടിനെ ഒഴിവാക്കി

നീലേശ്വരം:  (www.kasargodvartha.com 23.07.2017)  പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിനായി പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് ചിട്ടി നടത്തുകയും സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിന് വിധേയമാകുകയും ചെയ്ത സി.പി.എം. നീലേശ്വരം ഏരിയാ കമ്മിറ്റിയെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. ഏരിയാ കമ്മിറ്റിയുടെ കണക്കുകള്‍ ഇതുവരെ പരിശോധിച്ചിരുന്ന മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. ദാമോദരനെ ഈ ചുമതലയില്‍ നിന്നും ഒഴിവാക്കി.

സംസ്ഥാന സമിതിയംഗം എം.വി. ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നീലേശ്വരം ഏരിയാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. അതേ സമയം ഈ യോഗത്തില്‍ ദാമോദരന്‍ പങ്കെടുത്തിരുന്നില്ല. സി.പി.എം. പ്രാദേശിക ഘടകങ്ങളുടെ കണക്ക് സൂക്ഷിക്കുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ചുരുക്കം മേല്‍ കമ്മിറ്റികളെ അറിയിക്കുന്നതിനും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനഘടകം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശത്തിന് വിരുദ്ധമായി നീലേശ്വരം ഏരിയാ കമ്മിറ്റിയില്‍ ഗുരുതരമായ ചട്ടലംഘനങ്ങള്‍ അരങ്ങേറുകയായിരുന്നു.

ചിട്ടി വിവാദത്തില്‍പെട്ട സി പി എം ഏരിയാകമ്മിറ്റിയുടെ കണക്കുപരിശോധനാ ചുമതലയില്‍ നിന്ന് മുന്‍പഞ്ചായത്ത് പ്രസിഡണ്ടിനെ ഒഴിവാക്കി

കെ.വി. ദാമോദരനെ മാറ്റിയതോടെ മുന്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബിക്കാണ് ഇനി കണക്ക് പരിശോധനയുടെ ചുമതല. ചിട്ടി പ്രശ്നത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായ സി പി എം നീലേശ്വരം ഏരിയാ കമ്മിറ്റിയെ നേതൃത്വം ശാസിച്ചിരുന്നു. അതിനിടയില്‍ ഏരിയാ കമ്മിറ്റിയെ പിരിച്ചുവിടുമെന്ന സൂചനയുണ്ട്. യോഗത്തില്‍ പി.വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ബാലകൃഷ്ണന്‍, കെ.പി. നാരായണന്‍, സി. പ്രഭാകരന്‍, വി.കെ. രാജന്‍, എം. ലക്ഷ്മി, ഏരിയാ സെക്രട്ടറി ടി.കെ. രവി എന്നിവര്‍ പങ്കെടുത്തു.

Related News:
പാര്‍ട്ടി ചട്ടത്തിന് വിരുദ്ധമായി ചിട്ടി നടത്തിപ്പ്; സിപിഎം ഏരിയാ കമ്മിറ്റിയെ പരസ്യമായി ശാസിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനം


ചിട്ടിവിവാദം; സിപിഎം ഏരിയാ കമ്മിറ്റിക്കെതിരായ പാര്‍ട്ടി സെക്രട്ടറിയേറ്റ് തീരുമാനം അട്ടിമറിക്കപ്പെടുമെന്ന് സൂചന

Keywords:   Kasaragod, Nileshwaram, Kerala, News,  Panchayath president,  CPM chits controversy; Panchayath president exempted from inspection.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia