ബിജെപി നേതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു; പോക്‌സോ കേസിലെ പ്രതിയടക്കം 2 പേര്‍ പിടിയില്‍
Jul 31, 2017, 12:20 IST
ബദിയടുക്ക: (www.kasargodvartha.com 31.07.2017) ബിജെപി നേതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോക്‌സോ കേസിലെ പ്രതിയടക്കം രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആദൂര്‍ ബെള്ളൂരിലെ ബിജെപി ബൂത്ത് സെക്രട്ടറി ഗോപാലന്റെ ഓട്ടോറിക്ഷയാണ് അഗ്നിക്കിരയാക്കിയത്. പുലര്‍ച്ചെ നാലു മണിയോടെ കടങ്കൈ എന്ന സ്ഥലത്താണ് ഓട്ടോറിക്ഷ കത്തിച്ചത്.
ശാന്തിഗുരി സ്വദേശിയായ ഗോപാലന്‍ പള്ളപ്പാടിയിലാണ് ഓട്ടോറിക്ഷ വെക്കാറുള്ളത്. പള്ളപ്പാടിയില്‍ നിന്നും ഓട്ടോറിക്ഷ തള്ളിക്കൊണ്ടുപോയി കടങ്കൈയിലെ റോഡില്‍ വെച്ച് അക്രമികള്‍ കത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോക്‌സോ കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായി പുറത്തിറങ്ങിയ ഓട്ടോ ഡ്രൈവറെയും സുഹൃത്തിനെയും പോലീസ് പിടികൂടുകയായിരുന്നു.
ഗോപാലനുമായി പ്രതിക്ക് നേരത്തെ വൈരാഗ്യമുണ്ട്. ഇതാണ് ഓട്ടോറിക്ഷ തീവെപ്പിന് പിന്നിലെന്നാണ് കരുതുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Police, custody, BJP, BJP leader's auto riskshaw set fire