മണല്‍ കടത്തു സംഘത്തിനെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനു നേരെ കൈയ്യേറ്റശ്രമം, പ്രതികള്‍ സിസിടിവിയില്‍, മഹിളാ നേതാവിന്റെ മകന്‍ ഉള്‍പെടെ 6 പേര്‍ക്കെതിരെ കേസ്
Jul 31, 2017, 13:18 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 31.07.2017) മണല്‍ കടത്തു സംഘത്തിനെതിരെ വാര്‍ത്ത നല്‍കിയതിന് പട്ടാപ്പകല്‍ മാധ്യമ പ്രവര്‍ത്തകന് നേരെ ഓഫീസില്‍ കയറി അതിക്രമം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമ തൃക്കരിപ്പൂര്‍ ലേഖകനുമായ ടി.വി. ചന്ദ്രദാസിനെയാണ് ഒരു സംഘം ബസ് സ്റ്റാന്‍ഡിനടുത്തു പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ കയറി കൈവെട്ടുമെന്നും മറ്റും ഭീഷണി മുഴക്കി കൈയേറ്റത്തിന് മുതിര്‍ന്നത്.
ഓഫീസിലെ ഫര്‍ണിച്ചര്‍ കേടുവരുത്തുകയും ചെയ്തു. ഹര്‍ത്താല്‍ ആയതിനാല്‍ തൊട്ടടുത്ത കടകളില്‍ ആളുകളില്ല എന്ന് ഉറപ്പ് വരുത്തിയാണ് അക്രമം. കഴിഞ്ഞ ദിവസം മണല്‍ കടത്തു സംഘത്തിന്റെ രാത്രികാല യാത്രക്ക് തെരുവ് വിളക്കുകള്‍ അണക്കുന്ന സംഘത്തെക്കുറിച്ച് മനോരമയില്‍ വാര്‍ത്ത വന്നതിന്റെ വൈരാഗ്യത്തിലാണ് അതിക്രമം. ആറംഗ സംഘമാണ് അക്രമം നടത്തിയതെന്ന് ചന്ദ്രദാസ് പറഞ്ഞു. പ്രതികള്‍ സിസിടിവിയില്‍ കുടുങ്ങിയിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ഇത് ഒരു സൂചന മാത്രമാണെന്നും ഇനിയും ഇത്തരത്തില്‍ വാര്‍ത്തകള്‍ ചെയ്യാനിറങ്ങിയാല്‍ ബാക്കി കാണില്ലെന്നു ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയതെന്ന് ചന്ദ്രദാസ് ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ നടക്കാവിലെ മഹിളാ നേതാവിന്റെ മകന്‍ പി.വി വിശാഖി(25) നെതിരെയും കണ്ടാലറിയാവുന്ന മറ്റു അഞ്ചു പേര്‍ക്കെതിരെയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാധ്യമ പ്രവര്‍ത്തകന് നേരെ ഓഫീസില്‍ കയറി നടത്തിയ അതിക്രമത്തില്‍ തൃക്കരിപ്പൂര്‍ പ്രസ് ഫോറം പ്രതിഷേധിച്ചു. പ്രസിഡണ്ട് പി. മഷൂദ് അധ്യക്ഷത വഹിച്ചു. വി.ടി. ഷാഹുല്‍ ഹമീദ്, എ. മുകുന്ദന്‍, ഉറുമീസ് തൃക്കരിപ്പൂര്‍, രാഘവന്‍ മാണിയാട്ട്, പി. പ്രസാദ്, കെ.വി. സുധാകരന്‍, ഇബ്രാഹിം തൃക്കരിപ്പൂര്‍, പ്രഭാകരന്‍ തരംഗിണി, എം.പി. ബിജീഷ് എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trikaripur, Media worker, Attack, Attack against media worker; case registered