ആതിരയുടെ തിരോധാനം: പോലീസ് അന്വേഷണം കണ്ണൂരിലെ യുവാവിനെ കേന്ദ്രീകരിച്ച്, ഇയാളുടെ സുഹൃത്ത് കസ്റ്റഡിയില്‍
Jul 19, 2017, 19:45 IST
കാസര്‍കോട്: (www.kasargodvartha.com 19.07.2017) ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി കരിപ്പോടി കണിയംപാടിയിലെ ആതിരയുടെ (23) തിരോധാനവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ഒരു യുവാവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളെ കണ്ടെത്താന്‍ പോലീസ് വലവീശിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അയല്‍വാസിയായ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍ ചാലാടിനടുത്ത പഞ്ഞിക്കല്‍ സ്വദേശിയായ ഡിഗ്രി വിദ്യാര്‍ത്ഥിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പുതുതായി പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയുടെ സിം കാര്‍ഡ് വിതരണ ഏജന്റാണ് പോലീസ് തിരയുന്ന യുവാവ്. ആതിരയുടെ മൊബൈലിലേക്ക് വന്ന കോളുകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ആതിരയുമായി അടുത്ത ബന്ധമുള്ള കണ്ണൂരിലെ യുവാവിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
ഈ സിം കാര്‍ഡ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ള ഡിഗ്രി വിദ്യാര്‍ത്ഥിയുടെ പേരിലാണുള്ളത്. അതേസമയം സിം കാര്‍ഡ് എടുക്കാനായി നല്‍കിയ പ്രൂഫ് ഉപയോഗിച്ച് താനറിയാതെ കണ്ണൂരിലെ യുവാവ് സിം കാര്‍ഡ് സ്വന്തമാക്കുകയായിരുന്നുവെന്നാണ് ഡിഗ്രി വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞത്. എസ് ഡി പി ഐ പ്രവര്‍ത്തകനായ കണ്ണൂരിലെ യുവാവ് നേരത്തെ നടന്ന ഒരു അക്രമ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്നു. ഈ കേസില്‍ എല്ലാ ആഴ്ചയും ഒപ്പിടാന്‍ സ്‌റ്റേഷനിലെത്തണമെന്ന വ്യവസ്ഥയോടെ ജാമ്യം നല്‍കിയിരുന്നു. യുവാവ് കഴിഞ്ഞ ദിവസം സ്‌റ്റേഷനിലെത്തുമെന്ന പ്രതീക്ഷയില്‍ ബേക്കല്‍ പോലീസ് കണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ യുവാവ് എത്താത്തതിനെ തുടര്‍ന്ന് വെറുംകൈയ്യോടെ മടങ്ങേണ്ടിവന്നു. തുടര്‍ന്നാണ് ഇയാളുടെ അയല്‍വാസിയായ യുവാവിനെ പോലീസ് വിളിച്ചുവരുത്തിയത്.
അതേസമയം ആതിരയുടെ തിരോധാനം സംബന്ധിച്ച് തെളിവെടുപ്പിനായി ബേക്കല്‍ പോലീസ് വിളിപ്പിച്ച അനീസയെ ട്രെയിന്‍ യാത്രക്കിടയില്‍ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. കോഴിക്കോട്ട് ഒരു പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയായ അനീസ കോഴിക്കോട് നിന്നും വണ്ടി കയറിയെങ്കിലും കണ്ണൂരില്‍ വെച്ച് അപ്രത്യക്ഷയാവുകയായിരുന്നു. മതപഠനത്തിനായി പോകുന്നുവെന്ന് പറഞ്ഞ് കത്തെഴുതിവെച്ചാണ് ഇക്കഴിഞ്ഞ ജുലൈ 10 ന് ആതിര വീടുവിട്ടത്.
Related News:
ആതിരയുടെ തിരോധാനത്തിനു പിറകെ കൂട്ടുകാരി അനീസയെ കാണാതായ സംഭവത്തിലും ദുരൂഹത വര്‍ധിച്ചു; എത്തും പിടിയുമില്ലാതെ പോലീസും

ആതിര ഇരിട്ടിയില്‍ തന്നെയുള്ളതായി പോലീസിന് സൂചന ലഭിച്ചു; വീട്ടുകാര്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Missing, Athira's missing; police investigation for Kannur youth