ആതിര വ്യാഴാഴ്ച ഹൈക്കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന; കസ്റ്റഡിയിലെടുക്കാന്‍ പോലീസ് സംഘം കൊച്ചിയില്‍
Jul 26, 2017, 19:53 IST
ഉദുമ: (www.kasargodvartha.com 26.07.2017) കരിപ്പോടി കണിയാംപാടിയില്‍ നിന്നും കാണാതായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിര വ്യാഴാഴ്ച ഹൈക്കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന. അതേ സമയം കീഴടങ്ങുന്നതിന് മുമ്പേ ആതിരയെ കസ്റ്റഡിയിലെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം കൊച്ചിയിലെത്തി. ഈ മാസം 10നാണ് ആതിര വീടുവിട്ടിറങ്ങിയത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആതിരയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് യുവതി ഹൈക്കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന ലഭിച്ചത്.
ആതിരയുടെ തിരോധാനത്തിന് പിന്നില്‍ കണ്ണൂര്‍ ചാലാടിനടുത്ത പഞ്ഞിക്കല്‍ സ്വദേശിയായ യുവാവാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആതിരയും ഇയാളും തമ്മിലുള്ള മാസങ്ങളായുള്ള മൊബൈല്‍ഫോണ്‍ ബന്ധത്തിന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. ഇയാളെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ആതിര അപ്രത്യക്ഷയായിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും യുവതി എവിടെയാണെന്ന സൂചന പോലും അന്വേഷണ സംഘത്തിന് ലഭിച്ചില്ല.
ഇതിനിടയില്‍ തിരോധാനവുമായി ബന്ധപ്പെട്ട് മുങ്ങിയ കൂത്തുപറമ്പ് സ്വദേശിനിയായ അനീസയുടെ ബന്ധുക്കളായ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ ബന്ധുക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആതിര വ്യാഴാഴ്ച ഹൈക്കോടതിയില്‍ ഹാജരാകുന്നതെന്നാണ് ലഭിച്ച വിവരം. ആതിര വ്യാഴാഴ്ച ഹൈക്കോടതിയില്‍ ഹാജരാകുമെന്ന് എറണാകുളത്തെ ഒരു അഭിഭാഷകന്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
ആതിരയെ കടത്തിക്കൊണ്ടുപോയെന്ന്് പോലീസ് ഉറപ്പിച്ച ചാലാട് പഞ്ഞിക്കല്‍ യുവാവിന്റെ അയല്‍വാസിയെയും അന്വേഷണ സംഘം നേരത്തേ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. യുവാവിന്റേതെന്ന് സംശയിക്കുന്ന ഒരു വാഹനം പോലീസ് കസ്റ്റഡിയിലുണ്ട്. ഇയാളുമായി ആതിരക്ക് അടുപ്പമുണ്ടായിരുന്നുവെന്നും യുവതിയെ കാണാന്‍ ഇയാള്‍ കണ്ണൂരില്‍ നിന്നും ഉദുമയില്‍ എത്താറുണ്ടായിരുന്നുവെന്നും പോലീസിന് സൂചന ലഭിച്ചിരുന്നു. ഹൈക്കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് ആതിരയെ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘം ശ്രമം നടത്തുന്നത്.
Related News:
ആതിരയുടെ തിരോധാനം; ഫോണ്‍ ഓണ്‍ ചെയ്തു; ലൊക്കേറ്റ് ചെയ്തത് കൊച്ചിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, High-Court, Missing, case, Police, Investigation, Athira's missing; police inspection in Kochi