ആതിരയുടെ തിരോധാനത്തിനു പിറകെ കൂട്ടുകാരി അനീസയെ കാണാതായ സംഭവത്തിലും ദുരൂഹത വര്‍ധിച്ചു; എത്തും പിടിയുമില്ലാതെ പോലീസും
Jul 18, 2017, 19:58 IST
ഉദുമ: (www.kasargodvartha.com 18.07.2017) ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി കരിപ്പോടി കണിയംപാടിയിലെ ആതിരയു(23)ടെ തിരോധാനത്തിന് പിന്നാലെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച കൂട്ടുകാരി ഇരിട്ടി സ്വദേശിനി അനീസയെ കാണാതായ സംഭവത്തിലും ദുരൂഹത വര്‍ധിച്ചു. ഇരുവരെയും കണ്ടെത്താനാകാതെ പോലീസും വട്ടം കറങ്ങുകയാണ്. ഈ മാസം 10 ന് കാണാതായ ആതിരയുടെ തിരോധാനം സംബന്ധിച്ച് തെളിവെടുപ്പിനായി ബേക്കല്‍ പോലീസ് വിളിപ്പിച്ച അനീസയെ തീവണ്ടി യാത്രക്കിടയിലാണ് കാണാതായത്.
കോഴിക്കോട്ട് ഒരു പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയായ അനീസ കോഴിക്കോട് നിന്നും വണ്ടി കയറിയെങ്കിലും മൊഴി നല്‍കാനായി ബേക്കല്‍ പോലീസ് സ്റ്റേഷനിലേക്കെത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അനീസ കണ്ണൂരില്‍ തീവണ്ടിയിറങ്ങറിയതായി മനസ്സിലായി. വണ്ടിയിറങ്ങിയ അനീസ ഇരിട്ടിയിലെ വീട്ടിലേക്ക് പോയിട്ടുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് അന്വേഷണ സംഘം ഇരിട്ടിയിലെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇരിട്ടിയിലും കോഴിക്കോട്ടും അനീസയുമായി ബന്ധമുള്ള കേന്ദ്രങ്ങളില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മൊഴി നല്‍കാനെത്തിയ അനീസ ആരുടേയെങ്കിലും സമ്മര്‍ദ്ദ ഫലമായി മൊഴി നല്‍കാതെ മുങ്ങുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
നേരത്തേ കുടുംബത്തോടൊപ്പം ആതിരയുടെ വീടിന് അടുത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന അനീസ ആതിരയുടെ അടുത്ത കൂട്ടുകാരിയായിരുന്നു. ഇവിടെ നിന്നും ഇരിട്ടിയിലേക്ക് താമസം മാറ്റിയപ്പോഴും ഇവരുടെ സൗഹൃദ ബന്ധം തുടര്‍ന്നിരുന്നു. മതപരിവര്‍ത്തനം നടത്തണമെന്ന ആതിരയുടെ ആഗ്രഹങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കിയത് അനീസയാണെന്ന് പോലീസ് പറയുന്നു. വീട് വിട്ടിറങ്ങിയ ആതിരയെ വളപട്ടണത്ത് നിന്നും കൂട്ടിക്കൊണ്ടു പോയതും ഈ യുവതി തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ വെച്ച് വസ്ത്രം മാറാനുള്ള സൗകര്യമൊക്കെ ഒരുക്കി കൊടുത്തതും ഈ യുവതിയാണെന്നും പോലീസ് പറഞ്ഞു.
അന്ന് ആതിരയെ കൂട്ടിക്കൊണ്ടു പോകാനുള്ള അനീസയ്ക്കൊപ്പം മറ്റ് ചിലര്‍ കൂടിയുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ആതിരയ്ക്കു പുറമേ തെളിവെടുപ്പിനായി വിളിച്ചു വരുത്തിയ അനീസയെക്കൂടി കാണാതായത് അന്വേഷണ സംഘത്തിന് തലവേദനയായിട്ടുണ്ട്. രണ്ടുപേരെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഡി വൈ എസ് പി ദാമോദരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
അതേസമയം ആതിര ഇരിട്ടിയില്‍ തന്നെയുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നും ഇതിനാല്‍ ഇരിട്ടി കേന്ദ്രീകരിച്ച് തന്നെ അന്വേഷണം നടക്കുകയാന്നെും പോലീസ് പറഞ്ഞു. എട്ടു ദിവസം കഴിഞ്ഞിട്ടും ആതിരയെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തതിനെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കാനുള്ള ഒരുക്കത്തിലാണ്.
Related News:
ആതിര ഇരിട്ടിയില്‍ തന്നെയുള്ളതായി പോലീസിന് സൂചന ലഭിച്ചു; വീട്ടുകാര്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നു

ആതിരയുടെ തിരോധാനം; മൊഴിയെടുക്കാന്‍ പോലീസ് വിളിപ്പിച്ച യുവതിയെ വഴിക്ക് വെച്ച് കാണാതായി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Missing, Police, Investigation, Athira's missing; Friend also missing