ആതിരയുടെ തിരോധാനം; പോലീസ് അന്വേഷണത്തെത്തുടര്‍ന്ന് മുങ്ങിയ കൂട്ടുകാരിയുടെ ബന്ധുക്കളായ 2 യുവാക്കള്‍ കസ്റ്റഡിയില്‍
Jul 26, 2017, 10:51 IST
ഉദുമ: (www.kasargodvartha.com 26.07.2017) കരിപ്പോടി കണിയാംപാടിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിരയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുങ്ങിയ കൂട്ടുകാരിയുടെ ബന്ധുക്കളായ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൂത്തുപറമ്പ് സ്വദേശിനിയായ അനീസയുടെ ബന്ധുക്കളായ യുവാക്കളെയാണ് കേസന്വേഷിക്കുന്ന ബേക്കല്‍ സിഐ വി കെ വിശ്വംഭരന്‍ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതേസമയം ഇവരെ ഇതുവരെ ചോദ്യം ചെയ്തതില്‍ ആതിരയുടെ തിരോധാനം സംബന്ധിച്ച് വ്യക്തമായ വിവരമൊന്നും ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു.
ഇരിട്ടിയില്‍ വെച്ചാണ് രണ്ടുപേരും പോലീസ് പിടിയിലായത്. കേസുമായി ബന്ധമുള്ള ഒരു കാര്‍ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകനായ കണ്ണൂര്‍ ചാലാട് പഞ്ഞിക്കല്‍ സ്വദേശിയായ യുവാവിന്റെ കാറാണ് പോലീസ് പിടികൂടിയിരുന്നത്.
ഈ മാസം 10 മുതലാണ് ആതിരയെ കാണാതായത്. മതപഠനത്തിന് പോകുകയാണെന്നും ഇതുകഴിഞ്ഞതിന് ശേഷം തിരിച്ചുവരുമെന്നും ആതിര എഴുതിയതെന്ന സംശയിക്കുന്ന ഒരു കത്തും വീട്ടില്‍ എഴുതി വെച്ച നിലയിലായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുക്കുകയും അന്വേഷണച്ചുമതല സിഐ ഏറ്റെടുക്കുകയും ചെയ്‌തെങ്കിലും ആതിര എവിടെയുണ്ടെന്നതിനെ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
ആതിരയുടെ കൂട്ടുകാരിയായ അനീസയെ ചോദ്യം ചെയ്യാന്‍ ബേക്കല്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും യുവതി ഹാജരാകാതെ മുങ്ങുകയായിരുന്നു. ഇപ്പോള്‍ ഈ യുവതിയെ കുറിച്ചും ഒരു സൂചനയുമില്ല.

ആതിരയുടെ തിരോധാനം: പോലീസ് അന്വേഷണം കണ്ണൂരിലെ യുവാവിനെ കേന്ദ്രീകരിച്ച്, ഇയാളുടെ സുഹൃത്ത് കസ്റ്റഡിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Investigation, Missing, case, Athira's missing; 2 in police custody