ആതിരയെ കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും കണ്ടെത്തി
Jul 27, 2017, 13:30 IST
ഉദുമ: (www.kasargodvartha.com 27.07.2017) കരിപ്പോടി കണിയാംപാടിയില്‍ നിന്നും കാണാതായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിരയെ കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് ആതിരയെ കണ്ടെത്തിയത്. ആതിരയെ ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
താന്‍ ആരുടെയും കൂടെ പോയതല്ലെന്നാണ് ആതിര പോലീസിനോട് പറഞ്ഞതെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ആതിരയുടെ മൊബൈല്‍ ഫോണ്‍ കൊച്ചിയില്‍ ലൊക്കേറ്റ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് നാടകീയമായി യുവതിയെ കണ്ണൂരില്‍ കണ്ടെത്തിയത്.
ഈ മാസം 10 നാണ് ആതിരയെ കാണാതായത്. മതപഠനത്തിനായി പോകുന്നുവെന്ന് കത്തെഴുതി വെച്ചാണ് ആതിര വീടുവിട്ടത്. തുടര്‍ന്ന് പിതാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണത്തിനൊടുവില്‍ 17 ദിവസത്തിനു ശേഷമാണ് ആതിരയെ കണ്ടെത്തിയിരിക്കുന്നത്. ആതിരയുടെ കൂട്ടുകാരിയായ ഇരിട്ടി സ്വദേശിനിക്കും യുവതിയുടെ തിരോധാനത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കൂട്ടുകാരി അനീസ മുങ്ങുകയായിരുന്നു. കണ്ണൂരിലെ ഒരു യുവാവുമായി ആതിര നിരവധി തവണ ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിരുന്നു. ഇരിട്ടി സ്വദേശിനിയുടെ ബന്ധുക്കളായ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ആതിരയെ കണ്ടെത്താന്‍ കഴിഞ്ഞത്.
ആതിര ഈ ദിവസം വരെ എവിടെയായിരുന്നുവെന്ന കാര്യവും മറ്റും പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ വീട്ടുകാരുമായി സംസാരിച്ച ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക.
Related News:
ആതിര വ്യാഴാഴ്ച ഹൈക്കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന; കസ്റ്റഡിയിലെടുക്കാന്‍ പോലീസ് സംഘം കൊച്ചിയില്‍

ആതിരയുടെ തിരോധാനം; ഫോണ്‍ ഓണ്‍ ചെയ്തു; ലൊക്കേറ്റ് ചെയ്തത് കൊച്ചിയില്‍
Keywords: Kasaragod, Kerala, Uduma, news, Missing, Investigation, Athira found in Kannur