വാട്‌സ്ആപ്പില്‍ യുവതിക്ക് നേതാവ് അശ്ലീല സന്ദേശം അയച്ച സംഭവം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിയോഗം വിളിച്ചു
Jun 22, 2017, 12:03 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 22/06/2017) വാട്‌സ്ആപ്പില്‍ പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട യുവതിക്ക് നേതാവ് അശ്ലീല സന്ദേശം അയച്ച സംഭവം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി യോഗം വിളിച്ചു. ജൂണ്‍ 24ന് പ്രാദേശിക കമ്മിറ്റിയും മേല്‍ കമ്മിറ്റിയുമാണ് യോഗം ചേരുന്നത്. പയ്യന്നൂരിലെ പ്രാദേശിക കമ്മിറ്റിക്ക് യുവതിയുടെ വീട്ടുകാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു.
എന്നാല്‍ പ്രശ്‌നം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലായതിനാല്‍ കുടുംബത്തോട് ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കാന്‍ പയ്യന്നൂരിലെ പാര്‍ട്ടിനേതൃത്വം ആവശ്യപ്പെടുകയായിരു്‌നനു. ഇതേ തുടര്‍ന്ന് ജില്ലാ കമ്മിറ്റിക്ക് നല്‍കിയ പരാതിയാണ് ചര്‍ച്ച ചെയ്യുന്നതിനായി പ്രാദേശിക കമ്മിറ്റിയും മേല്‍കമ്മിറ്റിയും ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്.
24ന് രാവിലെ മേല്‍കമ്മിറ്റിയും വൈകിട്ട് പ്രാദേശിക കമ്മിറ്റിയും യോഗം ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യും. പി എസ് സി കോച്ചിംഗ് സെന്ററിന്റെ നടത്തിപ്പുകാരനായ യുവനേതാവാണ് ഈ സ്ഥാപനത്തില്‍ ക്ലാസെടുത്തു കൊണ്ടിരുന്ന പയ്യന്നൂര്‍ സ്വദേശിനിയായ ഭര്‍തൃമതിയുടെ ഫോണിലേക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശമയച്ചത്.
യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഭര്‍ത്താവിന്റെയടുക്കലേക്ക് പോകുന്നതിനായി യുവതി ജോലി ഉപേക്ഷിക്കുന്നതായി അറിയിച്ചതിന് പിന്നാലെയാണ് നേതാവ് ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചത്. യുവതി പിന്നീട് വിവരം വീട്ടുകാരെ അറിയിക്കുകയും പാര്‍ട്ടിക്ക് പരാതി നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
യുവതി പിന്നീട് ഗള്‍ഫിലേക്ക് പോയി. അതിനിടെ യുവതിയുടെ പിതാവിന്റെ തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ കടയുടെ മുന്നില്‍ കോഴി മാലിന്യം നിക്ഷേപിച്ച സംഭവവും വിവാദമായിരുന്നു. ഈ സംഭവത്തില്‍ ആരാധനാലയത്തിന്റെ കീഴിലുള്ള കെട്ടിടത്തിലാണ് യുവതിയുടെ പിതാവിന്റെ കട പ്രവര്‍ത്തിക്കുന്നത്.
ഈ സംഭവത്തില്‍ ആരാധനാലയ കമ്മിറ്റി ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇത് പാര്‍ട്ടി ഇടപെട്ട് പരിഹരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.
ഭര്‍തൃമതിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയച്ച യുവ നേതാവിനെതിരെ കുടുംബം പാര്‍ട്ടി നേതൃത്വത്തിന്റെ പരാതി നല്‍കാനൊരുങ്ങുന്നു
യുവതിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതി; നേതാവ് പ്രതികാരം തീര്‍ത്തത് പിതാവിന്റെ കടയ്ക്കു മുന്നില്‍ മാലിന്യം നിക്ഷേപിച്ച്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Trikaripur, Whatsapp, Family, Committee, Police, Complaint, Message, Whatsapp message issue; Party meeting on 24th.

Related News: